സംസ്ഥാന സീനിയര്‍ വോളിബോളില്‍ എറണാകുളും, തിരുവനന്തപുരം ജേതാക്കൾ
തൊടുപുഴ: തിടുപ്സ്ഹയിൽ നടന്ന സംസ്ഥാന സീനിയര്‍ വോളിബോളില്‍ എറണാകുളും, തിരുവനന്തപുരം ജേതാക്കൾ. പുരുഷ വിഭാഗത്തിൽ എറണാകുളവും, വനിത വിഭാഗത്തിൽ തിരുവനന്തപുരവും ആണ് ചാമ്ബ്യന്മാര് ആയത്. ഇന്നലെ നടന്ന മൽസരത്തിൽ റബാകുളം പത്തനംതിട്ടയെ ആണ് തോൽപ്പിച്ചത്. മൂന്ന് സെറ്ററുകൾ നീണ്ട മത്സരത്തിൽ ആണ് എറണാകുളം വിജയിച്ചത്. സ്കോർ: 27-25, 25-20, 29-27.
വനിത വിഭാഗത്തിൽ തിരുവനന്തപുരം ഇടുക്കിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. തിരുവനന്തപുരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. സ്കോർ: 25-15, 25-14, 25-18






































