റൊണാള്‍ഡോയുടെ ഇരട്ട ഗോളിൽ യുവന്റസിന് തകർപ്പൻ ജയം
സീരി എ യില്‍ ഇന്നലെ നടന്ന ഉദിനെസെ- യുവന്റസ് മത്സരത്തിൽ യുവന്റസിന് ജയം. ഇന്നലെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് വിജയിച്ചത്. തകർപ്പൻ പ്രകടനമാണ് അവർ നടത്തിയത്. റൊണാൾഡോ ഇന്നലെ രണ്ട് ഗോളുകൾ നേടി. ജയത്തോടെ അവർ പോയിന്റ് നിലയിൽ രണ്ടാമതെത്തി. 16 കളികളിൽ നിന്ന് 12 ജയവുമായി 39 പോയിന്റ് ആണ് നിലവിൽ അവർക്കുള്ളത്. സമനിലയും, തോൽവിയുമായി നിറംമങ്ങിയ യുവന്റസ് ജയത്തിലൂടെ സീരി എ യില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ആദ്യ പകുതിയിൽ തന്നെ യുവന്റസ് മൂന്ന് ഗോളുകളും നേടി. ആദ്യ രണ്ട് ഗോളുകളും റൊണാൾഡോ തന്നെയാണ് നേടിയത്. 9,37 എന്നീ മിനിറ്റുകളിലാണ് ഈ ഗോളുകൾ പിറന്നത്. 45 ആംമിനിറ്റിൽ ബനൂച്ചി യാണ് മൂന്നാം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ യുവന്റസിന് ഗോളുകജാല നേടാൻ കഴിഞ്ഞില്ല. മൽസരത്തിന്റെ അവസാന നിമിഷം പുസ്റ്റോയാണ് ഉദിനെസിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.






































