Foot Ball Top News

ഐഎസ്എൽ: ഈ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയ ബെംഗളുരു

December 16, 2019

author:

ഐഎസ്എൽ: ഈ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയ ബെംഗളുരു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന മൽസരത്തിൽ ബെംഗളുരുഎഫ് സിയെ മുംബൈ എഫ് സി തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ ജയിച്ചത്. ഈ സീസണിലെ ബെംഗളുരു എഫ് സി യുടെ ആദ്യ തോൽവിയാണിത്. സുഭാശിഷ് ബോസ്,ഡിയോഗോ കാര്‍ലോസ്,റൗലിന്‍ ബോര്‍ഗസ് എന്നിവർ മുംബൈക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ സുനില്‍ ഛേത്രിയാണ് ബംഗളുരുവിന് വേണ്ടി ഗോൾ നേടിയത്. ബംഗളുരുവിന്റെ ഒരു ഗോൾ മുംബൈയുടെ സെൽഫ് ഗോൾ ആയിരുന്നു. മാറ്റൊ ഗ്രിഗിക്കായിരുന്നു സെൽഫ് ഗോൾ നേടിയത്.

മത്സരത്തിൽ ആദ്യ ഗോൾ നേടിയത് മുംബൈ ആയിരുന്നു. 12 ആം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് പിറന്നത്. ഒരു ഗോളിന് ലീഡ് ചെയ്ത നിന്ന മുംബൈ തന്നെ ബംഗളുരുവിന് ആദ്യ ഗോൾ നേടി കൊടുത്തു. 58ആം മിനിറ്റിൽ ആയിരുന്നു സെൽഫ് ഗോൾ. പിന്നീട് 77ആം മിനിറ്റിൽ മുംബൈ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. എന്നാൽ 89ആം മിനിറ്റിലെ പെനാൽറ്റിയിലൂടെ ബംഗളൂരു സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ  മുംബൈക്ക് വേണ്ടി റൗലിന്‍ വിജയ ഗോൾ നേടിയത്. ജയത്തോടെ മുംബൈ 10 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ഈ സീസണിലെ അവരുടെ രണ്ടാം ജയമാണിത്.

 

Leave a comment