Foot Ball Top News

ഐഎസ്എൽ: ബംഗളൂരു എഫ്സി മുംബൈ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

December 15, 2019

author:

ഐഎസ്എൽ: ബംഗളൂരു എഫ്സി മുംബൈ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയൊൻപതാം മത്സരത്തിൽ ബംഗളൂരു എഫ്സി മുംബൈ എഫ് സിയെ നേരിടും. ഇന്ന് ബംഗളൂരുവിൻറെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മത്സരം ആരംഭിക്കുക. മുംബൈ ടീമിൽ ഒരു മാറ്റമാണ് ഉള്ളത്, എന്നാൽ ബംഗളൂരു ടീമിൽ വ്യത്യാസമൊന്നും ഇല്ല. കഴിഞ്ഞ നാല് മത്സരങ്ങളിലും ഒരേ ടീമിനെയാണ് അവർ ഇറക്കിയത്. മുംബൈ ടീമിൽ ബിപിൻ ആണ് പുതിയ താരം.

ഈ സീസണിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു ഒരു ജയം മാത്രമുള്ള മുംബൈ എഫ് സിയെ ആണ് നേരിടുന്നത്. രണ്ട് ടീമുകളുടെയും എട്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ജയിക്കാനായാൽ ബംഗളൂരു എഫ് സിക്ക് പോയിന്റ് നിലയിൽ ഒന്നാമതെത്താൻ കഴിയും.

മുംബൈ സിറ്റി എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അമ്രീന്ദർ സിംഗ്, പ്രതിക് ചൗധരി, മാറ്റോ ഗ്രിജിക്, സുഭാഷിഷ് ബോസ്, സർതക് ഗോലുയി, മുഹമ്മദ് ലാർബി, ബിപിൻ സിംഗ്, ബോർജസ്, പൗലോ മച്ചാഡോ, അമിൻ ചെർമിറ്റി, മോഡ.

ബെംഗളൂരു എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – ഗുർ‌പ്രീത് സിംഗ് സന്ധു , ആൽബർട്ട് സെറാൻ, ജുവാൻ, ഹർമൻ‌ജോത് ഖബ്ര, നിഷു കുമാർ, റാഫേൽ അഗസ്റ്റോ, ദിമാസ് ഡെൽ‌ഗോഡോ, ഉഡന്ത സിംഗ്, എറിക് പർതാലു, സുനിൽ ഛേത്രി, ആഷിക് .

Leave a comment