Cricket Top News

ഒന്നാം ഏകദിനം: ഇന്ത്യക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം

December 15, 2019

author:

ഒന്നാം ഏകദിനം: ഇന്ത്യക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്‌ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടി.ശ്രേയസ് അയ്യർ, പന്ത് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ നേടിയത്. ഷെല്‍ഡണ്‍ കോട്രെൽ, ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. തുടക്കകത്തിൽ പതറിയ ഇന്ത്യയെ കരകയറ്റിയത്‌ അയ്യരും, പന്തും ചേർന്നാണ്.

ടോസ് നേടിയ വിൻഡീസ് ബൗളിങ്‌ തിരഞ്ഞെടുക്കുകായയിരുന്നു. ആ തീരുമാനം ശെരിവെയ്ക്കുന്ന രീതിയിൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ ബാറ്റിംഗ്. ആദ്യ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് 80 റൺസിൽ നഷ്ടമായി. ആറ് റണ്‍സെടുത്ത കെ.എല്‍. രാഹുലും, നാല് റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്ലിയും, 36 റൺസ് എടുത്ത രോഹിത് ശർമയും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസ് അയ്യരും(70), ഋഷഭ് പന്തും(71) ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 114 റൺസ് നേടി. പിന്നീട് കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് സ്കോര്‍ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു.

Leave a comment