ഐലീഗ്: ഈസ്റ്റ് ബംഗാൾ ട്രാവുവിനെ തോൽപ്പിച്ചു
ഐലീഗിൽ ഇന്നലെ നടന്ന ഈസ്റ്റ് ബംഗാൾ ട്രാവു മൽസരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഈസ്റ്റ് ബാംഗാളിന്റെ ജയം.ജിമിനസം, ക്രെസ്പി എന്നിവരാണ് ഈസ്റ്റ് ബംഗാളിൻബ് വേണ്ടി ഗോളുകൾ നേടിയത് . ജയത്തോടെ എട്ട് പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണ്. ഇതുവരെ അവർ തോൽവി ഏറ്റുവാങ്ങിയിട്ടില്ല.
ഇന്നലെ നടന്ന മൽസരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ആദ്യ ഗോൾ നേടിയത്. 17ആം ,മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ട്രാവു ആദ്യ ഗോൾ നേടി സമനിലയിൽ എത്തിച്ചു. പിന്നീട് രണ്ടാം പകുതിയിൽ ഗോൾ നേടാൻ രണ്ട് ടീമുകളും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ 89 ആം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ക്രെസ്പിയിലൂടെ വിജയ ഗോൾ നേടി.






































