Cricket Top News

ഇന്ത്യ വിൻഡീസ് ഒന്നാം ഏകദിനം ഇന്ന് ചെന്നൈയിൽ

December 15, 2019

author:

ഇന്ത്യ വിൻഡീസ് ഒന്നാം ഏകദിനം ഇന്ന് ചെന്നൈയിൽ

ചെന്നൈ: വിൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ന് ചെന്നൈയിൽ തുടക്കമാകും. ടി20 പരമ്പര ജയിച്ച ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാൻ ഇന്ന് ഇറങ്ങുമ്പോൾ രണ്ട് താരങ്ങൾ ആണ് പരിക്ക് മൂലം പാരമ്പരയിലേക് നിന്ന് പുറത്തായത്. ശിഖർ ധവാനും, ഭുവനേശ്വർ കുമാറും ആണ് പരിക്ക് മൂലം പുറത്തായത്. മായങ്ക് അഗർവാളും, താക്കൂറും ആണ് ടീമിൽ പകരക്കാരായി എത്തിയിരിക്കുന്നത്.

ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 1,2 ചാനലുകളിലും ഹോട്ട്‌ സ്‌റ്റാറിലും മൽസരം തൽസമയം കാണാൻ സാധിക്കും. എന്നാൽ മഴ ഒരു ഭീഷണിയായി നിൽക്കുന്നുണ്ട്. ചെന്നൈയിലും പരിസരങ്ങളിലും രണ്ട് ദിവസമായി മഴ പെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.  സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ വിൻഡീസ് പര്യടനത്തിന് ശേഷം ആദ്യമായാണ് ഏകദിന മൽസരം കളിക്കുന്നത്.

Leave a comment