Cricket Top News

ദക്ഷിണാഫ്രിക്കയുടെ പുതിയ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറെ നിയമിച്ചു

December 15, 2019

author:

ദക്ഷിണാഫ്രിക്കയുടെ പുതിയ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറെ നിയമിച്ചു

ദദക്ഷിണാഫ്രിക്കയുടെ മുഖ്യപരിശീലകനായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് ബൗച്ചറെ നിയമിച്ചു. തുടർച്ചയായി ടീം പരാജയപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ പരിശീലകനെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറായ ഗ്രെയിം സ്മിത്താണ് ഇക്കാര്യം അറിയിച്ചത്. ടീമിനെ വിജയത്തിലെത്തിക്കാൻ മുൻ താരത്തിന് കഴിയുമെന്ന് സ്മിത്ത് പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ മുതൽ വളരെ മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തുന്നത്. ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിക്കുന്നത് മാർക്ക് ബൗച്ചർ ആയിരിക്കും. കൂടാതെ  ജാക്ക് കാലിസ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് പരിശീലകനായേക്കും. ഇനോഹ്​ എന്‍ക്വേയിൻ ആയിരുന്നു നിലവിലെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ.

Leave a comment