ഇംഗ്ലണ്ട്ദ ക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഡിസംബർ 26ന് തുടക്കമാകും. പരമ്പരയിലെ ടി20 , ഏകദിന മത്സരങ്ങൾക്കുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത വര്ഷം ഫെബ്രുവരിയിൽ ആണ് ഏകദിന-ടി20 മത്സരങ്ങൾ ആരംഭിക്കുന്നത് . ഒട്ടേറെ പുതുമുഖങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജോസ് ബട്ലര്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവർ ടി20 ടീമിൽ എത്തിയപ്പോൾ ജൊ റൂട്ടിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍ എന്നിവർ ഏകദിന ടീമിലും എത്തിയിട്ടുണ്ട്.
പാറ്റ് ബ്രൗണ്‍, ടോം ബാന്റണ്‍, സാക്കിബ് മഹമ്മൂദ്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.സാം ബില്ലിംഗ്സ്, ജെയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി എന്നിവർ ടീമിൽ ഇടം നേടിയില്ല. നാല് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷമാണ് മൂന്ന് ഏകദിന ടി20 മത്സരങ്ങൾ ആണ് ഉള്ളത്.
ടി20 ടീം : ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍, പാറ്റ് ബ്രൗണ്‍, സാം കറന്‍, ടോം കറന്‍, ജോ ഡെന്‍ലി, ക്രിസ് ജോര്‍ദ്ദന്‍, ദാവീദ് മലന്‍, മാത്യൂ പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്സ്, ജേസണ്‍ റോയ്, ക്രിസ് വോക്സ്.
ഏകദിന ടീം : ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ടോം ബാന്റണ്‍, പാറ്റ് ബ്രൗണ്‍, സാം കറന്‍, ടോം കറന്‍, ജോ ഡെന്‍ലി, ക്രിസ് ജോര്‍ദ്ദന്‍, സാക്കിബ് മഹമ്മൂദ്, ദാവീദ് മലന്‍, മാത്യൂ പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ക്രിസ് വോക്സ്






































