Cricket Top News

ഐപിഎൽ താര ലേലത്തിൽ അഞ്ച് കേരള താരങ്ങൾ

December 14, 2019

author:

ഐപിഎൽ താര ലേലത്തിൽ അഞ്ച് കേരള താരങ്ങൾ

ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. ഇത്തവണ 332 താരങ്ങളാണ് ലേലത്തിലുള്ളത്. ഇവരിൽ അഞ്ച് കേരള താരങ്ങൾ ആണ് ഉള്ളത്. സച്ചിൻ  ബേ​ബി, റോബിൻ ഉത്തപ്പ, ജ​ല​ജ്​ സ​ക്​​സേ​ന,വി​ഷ്​​ണു വി​നോ​ദ്,എ​സ്. മി​ഥു​ന്‍ എന്നിവരാണ് കേരള താരങ്ങൾ. ഇവരിൽ അടിസ്ഥാന വില ഏറ്റവും കൂടുതൽ റോബിൻ ഉത്തപ്പക്കാണ്. സച്ചിൻ  ബേ​ബി 20 ല​ക്ഷം, ജ​ല​ജ്​ സ​ക്​​സേ​ന 30 ല​ക്ഷം, വി​ഷ്​​ണു വി​നോ​ടി20 ല​ക്ഷം, എ​സ്. മി​ഥു​ന്‍ 20 ല​ക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ അടിസ്ഥാന വില.

താര ലേലത്തിനായി 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയിൽ നിന്നാണ് 332 താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.നിലവിൽ എട്ട് ടീമുകളിലായി 73 ഒഴിവുകളാണ് ഉള്ളത്.ലേലത്തിൽ ഒരു ടീമിന് അനുവദിച്ചിരിക്കുന്ന തുക 85 കോടിയാണ്. കഴിഞ്ഞ തവണയിത് 82 കോടിരൂപ ആയിരുന്നു. ക്രിസ് ലിന്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, മിച്ചെല്‍ മാര്‍ഷ്, ജോഷ് ഹാസ്ലല്‍വുഡ്, ആഞ്ചലോ മാത്യൂസ്ഈനിവരാണ് ഏറ്റവും വലിയ അടിസ്ഥാന വിലയായി 2 കോടി ഉള്ളവർ.ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്.

Leave a comment