വേള്‍ഡ് ടൂര്‍ ഫൈനല്‍സിൽ സിന്ധുവിന് ആശ്വാസ ജയം
ഗ്വാങ്ചു: വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധു ജയത്തോടെ പുറത്തായി. ഗ്രൂപ്പ് മൽസരത്തിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ സിന്ധു ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിൽ നിന്ന് നേരത്തെ പുറത്തായി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ അവർ ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. 42 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ അനായാസജയമാണ് നേടിയത്.
ആദ്യ രണ്ട് മത്സരത്തിൽ സിന്ധു അകാനെ യാമഗുച്ചിയോടും ചെന്‍ യു ഫെയിയോടും തോറ്റിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് യുഫിയും യമഗുച്ചിയും സെമി ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന മത്സരത്തിൽ സിന്ധു മികച്ച പ്രകടനമാണ് നടത്തിയത്. 18-9 എന്ന സ്‌കോറിൽ പുറകിൽ നിന്ന സിന്ധു വമ്പൻ തിരിച്ചുവരവ് നടത്തിയാണ് വിജയം സ്വന്തമാക്കിയത്.
സ്‌കോർ:21-19, 21-19






































