ദേശീയ സ്കൂള്‍ കായികമേള: കൊടും തണുപ്പിൽ ആകാശിലൂടെ കേരളത്തിന് സ്വർണ്ണം
സംഗ്രൂര്‍ : പഞ്ചാബിൽ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയിൽ തണുപ്പിൽ വിറങ്ങലിച്ചു പോയ കേരളത്തിന് ആശ്വാസമായി ആകാശ്, കായികമേളയിൽ സീനിയര്‍ വിഭാഗത്തിൽ കേരളത്തിന് ആദ്യ സ്വർണമാണ് ആകാശ് നേടികൊടുത്തത്.ആണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപില്‍ ആണ് ആകാശ് സ്വർണം നേടിയത്. 15.45 മീറ്റര്‍ ചാടിയാണ് ആകാശ് സ്വർണം നേടിയത്. തിരുവനന്തപുരം സായിയില്‍ എം.എ. ജോര്‍ജിന് കീഴില്‍ പരിശീലിക്കുന്ന ആകാശ്എം. വര്‍ഗീസ് ചങ്ങനാശ്ശേരി സ്വദേശിയാണ്. മത്സരത്തിൽ തണുപ്പ് കാരണം തലകറങ്ങിയതായി ആകാശ് പറഞ്ഞു.
കൊടും തണുപ്പ് കേരളം താരങ്ങളെ വലക്കുന്നുണ്ട്. പരിചയമില്ലാത്ത കാലാവസ്ഥയാണ് കാരണം. 49 പോയന്റുമായി ഹരിയാനായാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയും കേരളവും 45 പോയിന്റുമായി പുറകെയുണ്ട്. ദേശീയ കായികമേളകളിലെ ആകാശിൻറെ മൂന്നാം സ്വർണ്ണമാണിത്.






































