Cricket Top News

ഇന്ത്യ വിൻഡീസ് ഏകദിന മത്സരങ്ങളിൽ നിന്ന് ഭുവനേശ്വർ കുമാർ പുറത്ത്

December 14, 2019

author:

ഇന്ത്യ വിൻഡീസ് ഏകദിന മത്സരങ്ങളിൽ നിന്ന് ഭുവനേശ്വർ കുമാർ പുറത്ത്

നാളെ ആരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ നിന്ന് ഭുവനേശ്വർ കുമാർ പുറത്തായി. പരിക്ക് കാരണമാണ് താരം പുറത്തായത്.വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാം ഇന്ത്യൻ കളിക്കാരനാണ്  ഭുവനേശ്വർ കുമാർ. ശിഖർ ധവാനും പരിക്ക് മൂലം പരമ്പരയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

ഇന്ത്യൻ ടീമിന്റെ മെഡിക്കൽ സ്റ്റാഫിൽ നിന്ന് സെലക്ടർമാർ അന്തിമ വാക്ക് കാത്തിരിക്കുകയാണെന്നും ഡിസംബർ 15 ന് ചെന്നൈയിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് മുമ്പ് ഭുവനേശറിന് പകരക്കാരനെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ പുറത്തായ ഭുവനേശ്വർ പിന്നീട് ടി20യിൽ ആണ് കളിയ്ക്കാൻ എത്തിയത്. എന്നാൽ പരിക്ക് പൂർണമായി ഭേദമാകാതെഹ് എത്തിയതോടെ വീണ്ടും പരിക്ക് പറ്റി.നവ്‌ദീപ് സൈനി, ഖലീൽ അഹമ്മദ്, ഷാർദുൽ താക്കൂർ എന്നിവരിൽ ഒരാളാകും ഭുവനേശ്വറിന് പകരം ഏകദിന ടീമിൽ ഇന്ത്യക്ക് വേണ്ടി കളിക്കുക.
 

Leave a comment