Cricket Top News

ശ്രീലങ്ക പാകിസ്ഥാൻ ടെസ്റ്റ്: മൂന്നാം ദിനവും മഴയിൽ മുങ്ങി

December 14, 2019

author:

ശ്രീലങ്ക പാകിസ്ഥാൻ ടെസ്റ്റ്: മൂന്നാം ദിനവും മഴയിൽ മുങ്ങി

പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ മഴയാണ് കളിക്കുന്നത്. മൂന്നാം ദിവസവും മഴ മൂലം കളി നേരത്തെ അവസാനിപ്പിച്ചു. കുറച്ച് ഓവറുകൾ മാത്രമാണ് ഇന്നലെയും എറിയാൻ പറ്റിയത്.  ശ്രീലങ്ക 91.5 ഓവറില്‍ 282/6  എന്ന നിലയിലാണ് മൂന്നാം ദിവസം കളി അവസാനിച്ചത്. ധനന്‍ജയ ഡി സില്‍വയും(87),ദില്‍രുവന്‍ പെരേരയുമാണ്(6) ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഒന്നാം ദിവസം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിച്ചിരുന്നു. രണ്ടും മൂന്നും ദിവസം മഴ എത്തിയതോടെ കുറച്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്.  91.5 ഓവർ ആണ് മൂന്ന് ദിവസമായി എറിഞ്ഞത്. പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ അരങ്ങേറിയ ആദ്യ ടെസ്റ്റ് മൽസരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.നായകന്‍ ദിമുത് കരുണരത്‌നയും (59) ഓഷാഡോ ഫെര്‍ണാണ്ടോയും (40) ചേര്‍ന്ന് ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 96 റൺസ് ആണ് നേടിയത്. എന്നാൽ പിന്നീടെത്തിയ കുശാല്‍ മെന്‍ഡിസ്,ഏഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.നസീം ഷാ, ഷഹീൻ അഫ്രീദി എന്നിവർ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Leave a comment