Uncategorised

അടുത്ത ട്വന്റി20യിൽ കെ.എൽ. രാഹുലോ ,ശിഖര്‍ ധവാനോ എന്ന ആശങ്കയിൽ; ബി സി സി ഐ

December 13, 2019

author:

അടുത്ത ട്വന്റി20യിൽ കെ.എൽ. രാഹുലോ ,ശിഖര്‍ ധവാനോ എന്ന ആശങ്കയിൽ; ബി സി സി ഐ

ന്യൂ ഡൽഹി : ഇന്ത്യൻ ടീമിലെ ഓപ്പണർ ശിഖർ ധവാൻ നു പരുക്ക് പറ്റി പുറത്തായതോടെയാണ് കെ എൽ രാഹുലിന് ടീമിൽ അവസരം ലഭിച്ചത് . ഈ അവസരത്തിലൂടെ ഇന്ത്യൻ ടീമിന് ഒരു നിർണായക പങ്കു വഹിക്കാൻ രാഹുലിന് കഴിഞ്ഞു .ഈ കഴിഞ്ഞ മൂന്നാം ട്വന്റി20യിൽ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായി രാഹുൽ 56 പന്തുകളിൽനിന്ന് 91 റൺസ് ആണ് നേടിയത് . അവസാന ട്വന്റി20 മത്സരങ്ങളിൽ മൂന്ന് അർധസെഞ്ചുറി രാഹുൽ കരസ്ഥമാക്കി. ഇപ്പോൾ ശിഖർ ധവാൻ പരുക്കുകൾ ഭേദമായി തിരിച്ചു വരുമ്പോൾ ആര് എന്നുള്ള ആശയ കുഴപ്പത്തിലാണ് ബി സി സി ഐ .

Leave a comment