സഞ്ജു സാംസണെ പിന്തുണച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം: സുനിൽ ഗാവസ്കർ
ന്യൂ ഡൽഹി : സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള മലയാളി ക്രിക്കറ് താരം ആണ് സഞ്ജു സാംസൺ, ഇദ്ദേഹം ടീമിൽ ഉണ്ടായിട്ടും തന്റെ കഴിവുകൾ തെളിയിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ മുൻ ക്രിക്കറ് താരം സുനിൽ ഗാവസ്കർ ഒരു ദേശിയ മാധ്യമത്തിലൂടെ സഞ്ജുവിന് തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് . ജനുവരി യിൽ നടക്കാനിരിക്കുന്ന ടി 20 യിൽ ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങൾ ഉണ്ട് അതിൽ സഞ്ജുവിന് തന്റെ കഴിവുകൾ തെളിയിക്കാനുള്ള അവസരം ലഭിക്കും എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട് . ജനുവരി 5 നു ആണ് ഗുവാഹത്തിയിൽ വെച്ച് ടി 20 ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് .






































