Editorial Foot Ball Top News

”ഭൂലോകത്തിന്റെ സ്പന്ദനമാണ് കാല്‍പന്ത് കളി………..”

December 11, 2019

author:

”ഭൂലോകത്തിന്റെ സ്പന്ദനമാണ് കാല്‍പന്ത് കളി………..”

ക്രിക്കറ്റിനെ അതിരറ്റ് പ്രണയിക്കുമ്പോഴും ഫെഡററുടെ ചലനങ്ങള്‍ വിസ്മയതാതീതമാകുമ്പോഴും ഫുട്ബോള്‍ എന്നും മനസ്സിന്റെ ചലനമാണ്…. ഒരോ നിമിക്ഷവും കലാകാരന്‍മാരുടെ നൃത്ത ചുവടുകളില്‍ മനസ്സിന്റെ കോണുകളില്‍ ജീവിതത്തിന്റെ പരിക്രമങ്ങളെ പോലും നിമിക്ഷാ നിമിക്ഷങ്ങളില്‍ പുഞ്ചിരിയും കണ്ണുനീരും മോഹങ്ങളും ആശകളും മോഹഭംഗങ്ങളും….അങ്ങനെയങ്ങനെ ജീവിതമായി തീരുകയാണാ കളി…

കണ്ണുകാണാത്ത മകന് കളി പറഞ്ഞ് കൊടുക്കുന്ന അമ്മയുടെ ചിത്രം എത്രയെത്ര മനുഷ്യ ജന്മങ്ങളുടെ മനസ്സിന് വിവരിക്കാനാകാത്ത വികാര പ്രഷുബ്ദത നല്‍കി…. ബ്രാഡ്ലി എന്ന ക്യാന്‍സര്‍ ബാധിച്ച കുഞ്ഞിന് വേണ്ടി എത്രയോ പേര്‍ കണ്ണീരൊഴുക്കി…മരിച്ച് പോയ ആരാധകന്റെ സീറ്റ് അവിടെയൊഴിച്ചിട്ട ക്ളബിനൊപ്പം എത്ര പേര്‍ സന്തോഷിച്ചു?…അപകടത്തില്‍ മരിച്ചു പോയ ഭര്‍ത്താവിനും മകനുമായൊഴിച്ചിട്ട സീറ്റുകള്‍ക്കരികില്‍ അവരുടെ ആത്മസാന്ന്യധ്യത്തൊട് സംസാരിച്ച് കളി കണ്ട ഒരു യുവതിയുടെ ചിത്രമിന്നും മനസ്സിലുണ്ട്….മെസ്സിയെന്നെഴുതിയ പ്ളാസ്റ്റിക്ക് കവര്‍ ജഴ്സിയണിഞ്ഞ ദരിദ്ര ബാലന്‍ നമ്മുടെ മനസ്സിനെ കീഴടക്കിയിട്ട് കാലമേറെയായില്ല…

അങ്ങകലെ ബ്രസീലീലെ തെരുവുകളില്‍ ദാര്യദ്രത്തോട് പടവെട്ടി യൂറോപിലെ സമ്പന്നമായ നാളെകളെ സ്വപ്നം കണ്ട് നടന്ന/നടക്കുന്ന ഒരായിരം തെരുവു ബാലന്‍മാരുടെ സ്വപ്നങ്ങള്‍ക്കപ്പുറം ഇങ്ങി ത്രിശൂരിലെ കോളനിയില്‍ പന്ത് തട്ടി പട്ടിണിയിലും ദാര്യദ്രത്തിലും നിന്ന് ഇന്ത്യന്‍ ജനതയെ മുഴുവന്‍ കൈയടിപ്പിച്ച എൈഎം വിജയനെന്ന കലാകാരനുണ്ട്…അവരെല്ലാം ഒരിക്കല്‍ ഫുട്ബോള്‍ ലോകത്തെ കീഴടക്കുന്നത് സ്വപ്നം കണ്ട് പന്ത് തട്ടി വളര്‍ന്നവരാണ്… ഇന്നും അതേ സ്വപ്നവുമായി വളരുന്ന അനേകായിരങ്ങളുണ്ട്… കാലിടറി വീണവരാണേറെ… എങ്കിലും അവിടെ റൊസാരിയോയിലെ അസുഖ ബാധിതനായ ബാലനില്‍ നിന്ന് ചരിത്രം തിരുത്തിയ കുഞ്ഞു മാന്ത്രികനും മെദീരിയിലെ ദാര്യദ്രത്തില്‍ നിന്ന് ലോകഫുട്ബോളിനെ കീഴടക്കിയ അദ്ഭുത ബാലനുമെല്ലാം ഉയര്‍ന്ന് വന്നിട്ടുണ്ട് ….സെനഗല്‍ തെരുവുകളില്‍ ഭക്ഷണമില്ലാതെ കിടന്ന മനേയും റോഡില്‍ സീബ്രാ ലൈനുകള്‍ വരച്ച് ജീവിതം കരുപിടിപ്പിച്ച ജീസസുമുണ്ട്… ലൈബീരയയില്‍ ഭരണകൂടത്താല്‍ ജീവിതം തകര്‍ത്തെറിയപെട്ടിട്ടും ഫുട്ബോളിലൂടെ ലോകം കീഴടക്കി സ്വരാജ്യത്തിന്‍െറ പ്രഥമ പൗരനായ ജോര്‍ജ് വിയ യുണ്ട്…

തുകലിനാല്‍ നിര്‍മ്മിച്ച ഈ കുഞ്ഞു പന്ത് ഭൂമിയുടെ താളമാണ്….ജീവിതത്തിന്‍െറ കവിതയാണ്….. സ്വപ്നങ്ങളുടെ വിജയങ്ങളുടെ പരാജയങ്ങളുടെ മോഹഭംഗങ്ങളുടെ സങ്കലനമാണ്…..

ചാക്കോ മാഷുടെ വാക്കുകള്‍ കടമെടുക്കട്ടെ…

”ഭൂലോകത്തിന്റെ സ്പന്ദനമാണ് കാല്‍പന്ത് കളി………..’

Leave a comment