Cricket Stories Top News

ജാമിയുടെ അരുമ ശിഷ്യ…നിരാശപ്പെടരുത്..ഒരു നാൾ ക്രിക്കറ്റ് ലോകം നിനക്കായി കയ്യടിക്കും

December 11, 2019

author:

ജാമിയുടെ അരുമ ശിഷ്യ…നിരാശപ്പെടരുത്..ഒരു നാൾ ക്രിക്കറ്റ് ലോകം നിനക്കായി കയ്യടിക്കും

ആശിച്ച വേദികളിൽ ആടാൻ കഴിയാത്ത നാടകമാണ് ജീവിതം,പക്ഷെ ആ വേദികളിൽ ഒരിക്കൽ നമ്മളാടും ,നമ്മളുടെ ഇഷ്ട്ടത്തിനനുസരിച്ചു ……അങ്ങനെ ആഡിയവന്റെ കഥയിൽ തുടങ്ങുന്നു……. ഡേവിഡ് മാർട്ടിൻ ⚽⚽⚽⚽🥊

ഈ പൊട്ടിക്കരയുന്നത് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ 33-കാരനായ മൂന്നാം ചോയ്സ് ഗോൾകീപ്പർ #ഡേവിഡ്മാർട്ടിൻ…ഇപ്പൊ നിങ്ങൾ വിചാരിക്കും ക്രിക്കറ്റ് പ്രാന്തൻസിൽ എന്തെ ഗോൾകീപ്പർ എന്നൊക്കെ , കാര്യമുണ്ട് ❓ ഇത്തിരി ഫുട്‍ബോളും കലർത്താമെന്നു വിചാരിക്കുന്നു ……..

ഡേവിഡ് മാർട്ടിന്റ്റെ കണ്ണുനീർ തുള്ളികൾ പൊഴിയുന്നത് കാരണം പരിക്കറ്റതോ പിഴവ് വന്നതോ തോൽവിയോ ഒന്നുമല്ല …!” മൂന്നാം ഗോൾകീപ്പറായത് കൊണ്ട് ഒന്നും രണ്ടും ഗോളി കഴിഞ്ഞ് വേണമൊരു ചാൻസിന്, അങ്ങനെ മാർട്ടിൻ കാത്തിരുന്നു….ഒന്നോ രണ്ടോ കൊല്ലങ്ങളല്ല —– നീണ്ട 1⃣6⃣ കൊല്ലങ്ങൾ വെസ്റ്റ്ഹാമിലെ പ്രിമിയർ ലീഗ് അരങ്ങേറ്റത്തിന്..അങ്ങനെ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു.അതും കരുത്തരായ ചെൽസിക്കെതിരെ സ്റ്റാംഫോർഡ് ബ്രിഡ്ജിലും, നേടിയതാവട്ടെ ഗംഭീരമായ വിജയവും ക്ലീൻ ഷീറ്റും …

1⃣6⃣ വർഷത്തെ കാത്തിരിപ്പാണ് കണ്ണീരായ് വീഴുന്നത്….ഇനി നമ്മുടെ ഇഷ്ട്ടലോകത്തിലൂടെ ഒന്ന് കണ്ണോടിക്കാം, ക്രിക്കറ്റിന്റെ കാത്തിരിപ്പിലൂടെ ……….🏏

നിങ്ങള്ക്ക് അനന്തപദ്മനാഭൻ, അമോൽ മസുംദാർ ,ദാവേന്ദ്ര ബുണ്ഡേല ,മിഥുൻ മാന്ഹാസ് ,അമര്ജിത് കൈപി ,രാജിന്ദ്ര ഗോയൽ ,ശ്രീകാന്ത് ശരത് എന്നിവരെയൊക്കെ അറിയാമോ ..നല്ല പ്രഗല്ഭരായിരുന്നു, കഴിവുകൾ തെളിയിച്ച പ്രതിഭകൾ…. ..ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ ഒത്തിരി കഴിവുണ്ടായിരുന്നവരായിരുന്നു ,ഇതിൽ നമ്മുടെ അനന്ത പത്മനാഭൻ ടീമിൽ എത്തിയതുമാണ് ………ആരുടെയൊക്കെയോ നിഴലിൽ ആരുമറിയാതെ അരങ്ങിൽ നിന്ന് മാഞ്ഞു …..ഇവരൊക്കെ ഒത്തിരി ആഗ്രഹിച്ചതാണ് ഇന്ത്യൻ ടീമിന്റെ ക്യാപ് അണിയാൻ———–നമുക്കു നമ്മുടെ വിഷയത്തിൽ പോകാം……..

സഞ്ജു സാംസണും കേരളം ജനതയും ഇന്ത്യൻ ക്രിക്കറ്റും, ഗ്രീൻ ഫീൽഡ് തിരുവനന്തപുരവും..

ഏത് വമ്പൻ ആനകളോട് ജയിക്കുകയും ,ചെറിയ കുഴിയാനകളോടെ കൂടെ തോൽവി ഏറ്റു വാങ്ങുന്ന ടീമാണ് കരീബിയൻസ് ,അഥവാ വെസ്റ്റ് ഇൻഡീസ്. ആദ്യ T 20 / 20യിൽ ടീം ഇന്ത്യ ആധികാരിക ജയം നേടിയിട്ടാണ് കേരളത്തിൽ എത്തിയത് ,നമ്മുടെ നാട്ടിൽ ഇപ്പോൾ കളി വരുന്നത് തന്നെ ആണ്ടിലും ചങ്കരാന്തിയിലുമൊക്കെയാണ് ..

സാധാരണയായി ആദ്യ മത്സരം ജയിച്ചു കഴിഞ്ഞാൽ രണ്ടാം മത്സരത്തിൽ വലിയ മാറ്റങ്ങൾ ടീമിൽ ഉണ്ടാകില്ല ,അതാണ് ചരിത്രം. പക്ഷെ മലയാളികൾക്കെന്തു ടീം സീകെൻസ് , നമ്മൾ ആഗ്രഹിച്ച ഒരു കാര്യമാണ് സഞ്ജു തിരുവനന്തപുരത്ത് പാഡ് അണിയണമെന്നു … സ്വാർത്ഥതയാണോ എന്ന് ചോദിച്ചാൽ എനക്ക് ഉത്തരമില്ല ,കാരണം ഞാനും ആഗ്രഹിച്ചു …നടക്കില്ല എന്നുള്ളത് 100 % അറിയാം ……കൂകി വിളികളും ,മുദ്ര വാക്യങ്ങളും ,കോടി ഉയർത്തലുമൊക്കെ നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് … അത് അങ്ങനെ തന്നെ വരൂ …മനീഷ് പാണ്ട… (പാവം ഓന്റ്റെ കല്യാണം കഴിഞ്ഞു പന്തലിൽ നിന്ന് ഇറക്കി കൊണ്ട് വന്നതാണ് )ഓൻ വരെ റിസേർവ് ബെഞ്ചിലാണ് …ഹേയ് അത് ഞങ്ങൾക്കറിയേണ്ട കാര്യമില്ല ? ഏത് പാണ്ഡെയ് ? അതാണ് നമ്മൾ മലയാളീസ് …….

മലയാളി എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഉയിരാണ് ,പ്രവാസ ജീവിതത്തിൽ മറ്റു 27 സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരോട് നിങ്ങൾ എവിടുത്തുകാരാണ് എന്ന് ചോദിച്ചാൽ പറയും ഇന്ത്യൻ , നമ്മൾ പറയും കേരളം …അതെന്താടാ കേരളം ഒരു രാജ്യമാണോ ? അതെ ഞങ്ങൾക്ക് കേരളം ഒരു രാജ്യം തന്നെയാണ് ….. പക്ഷെ കേരളം / മലയാളീസ് മാറുന്നു …അവരവരുടെ കാഴ്ചപ്പാടിലേക്കു ❓❓❓

ഉയരത്തിൽ പറക്കുന്ന പരുന്തിനെ എറിഞ്ഞു വീഴ്ത്താനും മലയാളിക്ക് അറിയാം, ചിറകൊടിഞ്ഞ കുരുവിയെ ഉയരങ്ങളിലേക്ക് പറത്തുവാനും മലയാളിക്ക് അറിയാം…………

ഇന്നലെകളിൽ ഒരു തവണയെങ്കിലും നമ്മൾ പറഞ്ഞു കാണും തമിഴന്മാർ പൊട്ടന്മാരാ മനുഷ്യനെ അന്ധമായി ആരാധിക്കുന്ന കഴുതകൾ. ശെരിയാണ് അന്ധമായ ആരാധനയും അമിതമായ സ്നേഹവും ആപത്ത് തന്നെയാണ്.എന്നാൽ അവർ വിശ്വസിക്കുന്നവരെ മരണം വരെ കൈവിടില്ല. ഒന്ന് പോയാൽ മറ്റൊന്ന് എന്നാ രീതിയും ഇല്ല. നമ്മൾ മലയാളികളോ നമ്മൾ ബുദ്ധിമാന്മാരാണോ, അല്ല ? അങ്ങനെ ആണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ സ്വയം കെട്ടിപ്പടുക്കുന്ന നിയമങ്ങളിൽ ജീവിക്കുന്നവർ. ഇന്നലെകളിലെ മലയാളികൾ അങ്ങനെ അല്ല എന്നാൽ ഇന്നിന്റെ മലയാളികൾ അവർ അങ്ങനെ ആണ് ഞാനാണ് രാഷ്ട്രം എനിക്ക് ശേഷം പ്രളയം എന്ന് വിശ്വസിക്കുന്നവർ. മറ്റൊരാളുടെ വികാരങ്ങൾക്കോ വിഷമങ്ങൾക്കോ സ്ഥാനം നല്കാത്തവർ.അത് തന്നെയാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ അരങ്ങേറിയതും. ……….

ശ്രീശാന്തിന് ശേഷം കഴിവുകൊണ്ടൊരു മലയാളി ഇന്ത്യൻ ഇന്നലെ ഉണ്ടായിരുന്നു , സഞ്ജു വിശ്വനാഥ് സാംസൺ .. ഒരു 5൦൦൦൦ കാണികൾ ഇന്നലെ തിരുവനന്തപുരത്തു ഉണ്ടായിരുന്നതിൽ നല്ല ഒരു ശതമാനം ഒഴിച്ച് സഞ്ജു ഫാൻസിനെ പോലെ ആണ് പെരുമാറിയത്,അവർക്കെന്ത് ടീം ഇന്ത്യ ..എല്ലാരുമല്ല, ട്ടോ (നല്ല പ്രാന്തൻസും അവിടെ ഉണ്ടായിരുന്നു ,ഞാൻ ഉദേശിച്ചത് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാനും ,സ്റ്റേറ്സ്റ്റിസിന് വേണ്ടി കളി കാണാൻ വരുന്നവരെ കുറിച്ചാണ് )

താൻ വിശ്വസിക്കുന്ന കളിക്കാരൻ ആണ് എല്ലാം എന്ന് വരുത്തിത്തീർക്കാൻ മറ്റൊരാളെ അയാൾക്ക് മുൻപിൽ അധിക്ഷേപിക്കുന്നു. അതിനായി അയാളിലെ ചെറിയ പിഴവുകൾക്കായി കാത്തിരിക്കുന്നു. അവസരം കാത്തിരിക്കുന്ന പുലിയെ പോലെ വീണു കിട്ടുന്ന വീഴ്ചകളിൽ ആക്രോശിക്കുന്നു. ഏറെ നാളുകൾക്കു ശേഷം കൈവന്ന ഭാഗ്യം സ്വന്തം നാട്ടിൽ ഒരു മത്സരം. അത് ആവോളം ആസ്വദിക്കുവാൻ ഈ കൂട്ടർക്ക് കഴിഞ്ഞോ,
സംശയമാണ് ❓സഞ്ജു കഴിവുള്ള കളിക്കാരനായത് കൊണ്ടാണ് ഇന്ത്യൻ ടീമിന്റെ റിസേർവ് ബെഞ്ച് വരെയെത്തിയത്, റിസേർവ് ബെഞ്ചിൽ എത്തിയിട്ട് ഒരു ഇന്റൽനാഷണൽ മത്സരം കളികാത്തവരെയും നമ്മൾക്കറിയാം…..

ഒരു ചെറിയ ലീഗിൽ പോകാൻ കിറ്റ് മേടിക്കാൻ കഷ്ട്ടപ്പെടുന്ന ഒത്തിരിപേർ നമ്മൾക്കിടയിലുണ്ട് … ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ക്യാപ് സഞ്ജു അണിയും, അതും പോകട്ടെ പണ്ടത്തെ പോലെയാണോ കഴിവ് തെളിയിയ്ക്കാൻ എത്ര വേദികളാണ് ഇപ്പൊ ഉള്ളത് ….ഡൊമസ്റ്റിക് ക്രിക്കറ്റ്സ്, IPL ,ലീഗ് ബാഷെസ് അങ്ങനെ ഒത്തിരി ഒത്തിരി ………

ഒരുപാട് കളിക്കാർ ഒട്ടേറെ കഴിവുകൾ പ്രകടിപിച്ചിട്ട് ആഭ്യന്തരക്രിക്കറ്റിൽ മാത്രം കളി അവസാനിപ്പിച്ചു,ഒത്തിരി പ്രാരപ്തങ്ങളേറി കൊഴിഞപ്പോയ നാടാണ് അവിടെയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്ക് കയറിയതും ,അവരുടെ കൂട്ടത്തിൽ കൂടിയതും എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളു ഈ കൂവൽ സംഘത്തിനു ………..കൂവൽ സംഗം കേരത്തിൽ മാത്രമല്ല മനുഷ്യ ആരാധന കൂടുനടുതെല്ലാമുണ്ട് …കഴിഞ്ഞ നാളുകളിൽ പന്തിനെ കൂകി തോല്പിച്ചത് ധോണിയുടെ ആരാധകരായിരുന്നു …ഈ 22ആം വയസിൽ പാവം എന്നാ ചെയ്തിട്ടാണ് ഇങ്ങനെ നമ്മൾ ഇവനെ തോല്പിക്കുന്നത് …..പന്ത് കരിയർ തുടങ്ങിയത് മുതൽ ഒരു വിഭാഗം നിരന്തരമായി അയാളെ വിമർശിക്കുന്നു എന്തിന് 22 വയസ്സ് മാത്രം പ്രായമുള്ള പന്ത് ഇത്രയും വിമര്ശങ്ങള്ക്ക് വിധേയമാക്കാൻ കാരണമെന്ത് ? അമിതമായ ആരാധനാ , ഫാനിസം ..ക്രിക്കറ്റിനെ പറ്റി അറിയാത്തവർ ????? സഞ്ജു ഒരു സ്പെഷ്യൽ വിക്കറ്റ് കീപ്പർ അല്ല ,കഴിഞ്ഞ ഡൊമസ്റ്റിക് തലങ്ങളിലെല്ലാം സഞ്ജുവല്ല കീപ് ചെയ്തത് .. സഞ്ജു ഒരു ഓൾ ടൈം കീപ്പർ, ഒരു ബാറ്റ്സ്മാൻ ആയാണ് അയാൾ ഇപ്പൊ ടീമിലുള്ളത് അപ്പൊ പന്തിനെ മാറ്റി എങ്ങാനെ സഞ്ജുവിനെ കളിപ്പിക്കും ? ആരോട് പറയാൻ ……… ❓

ഇപ്പൊ ഫാനിസം ക്രിക്കറ്റിലും അരങ്ങേറി ,അവനവന്റെ ഇഷ്ടമുള്ള കളിക്കാർ കളിക്കണം …ടീം ഇന്ത്യ എങ്ങനെ എങ്കിലും ജയിച്ചോളും,അഥവാ ജയിച്ചില്ലെങ്കിലും പ്രശ്നമില്ല …. അവരുടെ ഇഷ്ട താരങ്ങളെ കളിക്കളത്തിൽ കാണുകയെന്നതാണ്. അവർ യഥേഷ്ടം റൺസുകൾ നേടുക എന്നതാണ്.

സഞ്ജുവിന് വേണ്ടിയുള്ള പ്രതിഷേധം ആയിരുന്നു ഇന്നലെ എന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ സഞ്ജുവിന് വേണ്ടിയാണോ മുറവിളി കൂട്ടിയത്. അല്ല തന്റെ ഇഷ്ടങ്ങൾ ആണ് എല്ലാത്തിനും മുകളിൽ എന്ന് സ്ഥാപിക്കുവാൻ ഉള്ള പ്രഹസനങ്ങൾ മാത്രം. എന്തിന് എന്ന് അറിയാതെ മുൻപിലുള്ളവരെ എല്ലാം കൂകി വിളിച്ചു സ്വയം ജയിച്ചു എന്നാ വിശ്വാസത്തിൽ അവർ അവിടെ നിന്ന് ഇറങ്ങിയപ്പോൾ ഒരു പക്ഷെ നഷ്ടപ്പെട്ടേക്കാവുന്നതു ഇനിയും അവിടെ നടന്നേക്കാവുന്ന മത്സരങ്ങൾ ആണ്. ഇന്ന് കളി കാണാൻ ആകാത്തവർ അവിടെ നടക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുന്ന പ്രതീക്ഷകൾ ആണ്…………………………പണ്ട് കൊച്ചിയിൽ കളി കാണാൻ പോകാൻ പൈസ ഒപ്പിച്ച പാട് ഇപ്പോളും ഓർമയിൽ …….

ഇവിടെയാണ് ഉദയം അതുകൊണ്ട് ഇവിടെ വേണം അസ്തമയം എന്ന് വിശ്വസിക്കുന്നവരെ, ഒറ്റക്ക് ഓടുന്നവർ ഒരിടത്തും വിജയിക്കുന്നില്ല …….കൂടെ ഓടുവാൻ മറ്റൊരാൾ ഉണ്ടെങ്കിലേ അത് മത്സരമാകുന്നുള്ളു അതിൽ ഒരു വിജയി ഉണ്ടാകുന്നുള്ളൂ. ഒരേ ഒരു വിജയി …………

ജീവിതം ഒരു കാലി കടലാസ്സാണ്…വേണമെങ്കിൽ എഴുതാം വേണമെങ്കിൽ വരക്കാം , താല്പര്യമില്ലെങ്കിൽ കീറിക്കളയാം…
പക്ഷെ കീറിക്കളയുമ്പോൾ മറ്റാർക്കും മുറിവേൽക്കാതിരിക്കാൻ സൂക്ഷിക്കണം
എല്ലായിടത്തും പോയിട്ട് പൊങ്കാല ഇടാൻ അറിയാവുന്ന മലയാളികൾ ..സച്ചിനെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവയെ തെറി വിളിച്ച മലയാളികൾ ,മറുവശത്തു കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ഒരുമിച്ചു നിന്ന മലയാളികൾ … വികാര വിചാരങ്ങൾ എല്ലാ ആരാധകർക്കും ഉള്ളൊരു കാര്യമാണ്. അവരുടെ ഇഷ്ടതാരത്തോട് പ്രകടിപ്പിക്കാനും ഉള്ളതാണ്,പക്ഷെ അതിനു സന്ദർഭങ്ങളുണ്ട് ,സാഹചര്യങ്ങളുണ്ട് ….

കേരളത്തിൽ വന്ന് കളിച്ചു പോയവർ അത് ഫുടബോൾ ആകട്ടെ ,ക്രിക്കറ്റ് ആകട്ടെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് …സച്ചിൻ ISL ഫുടബോൾ ലീഗിൽ കേരളത്തെ സപ്പോർട്ട് ചെയ്തതാണ് …സച്ചിൻ , അജയ് ജഡേജ ,ഹ്യൂമേ ,യുവിയോക്കെകുറെ പ്രതിഭകൾ ഇവിടെ വന്ന് കളിച്ചിട്ട് നമ്മുടെ സപ്പോർട്ട് അത് അത്ഭുതപെടുത്തുന്നു എന്ന്പറഞ്ഞുപോയവരാണ്,ഇങ്ങനെ എങ്കിൽ അവരൊക്കെ ഇനി വരുമോ ഇവിടെ ….❓❓❓

ഇന്നലെ ഒത്തിരി സങ്കടമായി , ആകെ നമ്മളെ പറ്റി പറഞ്ഞത് രവീന്ദ്ര ജഡേജയുടെ ഭാര്യ മാത്രമാണ് ..പിന്നെ കുറെ മഞ്ഞ പത്ര ങ്ങളും ..കോഹ്ലി കഴിച്ചത് ഇഡ്ഡ്ലി, സഞ്ജു മൗനം എന്നൊക്കെ …………

ഇന്നലെ ഒരാള് പോലും നമ്മളെ ,നമ്മുടെ കേരളത്തിന്റെ കായിക ആരവത്തെ ,ഈ ഗാലറിയെ പറ്റി പറഞ്ഞില്ല …… സാക്ഷര കേരളമേ ,സന്തോഷ കേരളമേ നാം മാറണം…മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന് പറയുമ്പോളും ………..

സഞ്ജു മുത്തേ നീ നീല കുപ്പായം അണിയും..ഒരിക്കൽ ശ്രീപത്മനാഭന്റെ നാട്ടിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കും ….പിന്നെ ഞങ്ങൾ കൂകിയത് പന്തിനോടുള്ള വാശി കൊണ്ടല്ലടാ ….1.4 ബില്യൺ ഇന്ത്യൻ ജനതയിൽ നിന്നും നീ നീലകുപ്പായം അണിഞ്ഞപ്പോൾ ഒരു സന്തോഷം ,ഒരു ആരവം .. നീ ഞങ്ങളുടെ മുത്തല്ലേ ഡാ ………….ക്ഷെമിക്കുക ഞങ്ങളോട്.

കേരളത്തിൽ നിന്നും കേരളീയനായി കളിച്ചു തെളിഞ്ഞു വന്നത് നീയും ശ്രീശാന്തുമാണ് ..ടിനു യോഹന്നാനും ,അബി കുരുവിളക്കും ,കരുൺ നായർ നുമൊക്കെ ബാക്ക്ഗ്രൗണ്ടുകൽ വേറെ ആയിരുന്നു …അവർ വളർന്നതും പഠിച്ചതും, അവരുടെ പാരമ്പര്യം സ്പോർട്സ് റിലേറ്റഡ് ആയിരുന്നു…………

മലയാളി….
ഭാഷയിലൂടെയല്ല വിശ്വാസത്തിലൂടെ അറിയേണ്ട വ്യക്തി: ഞങ്ങൾക്ക് നിന്നെ വിശാസമാണ് …… #സഞ്ജുസാംസൺ ❤💛💚

✒നിങ്ങളുടെ സ്വന്തം

റിയാസ് ബദർ Israa Rias

Leave a comment