Foot Ball Top News

രണ്ടാം ജയം തേടി ഒഡീഷയും ഹൈദരബാദും ഇന്ന് ഏറ്റുമുട്ടും

December 11, 2019

author:

രണ്ടാം ജയം തേടി ഒഡീഷയും ഹൈദരബാദും ഇന്ന് ഏറ്റുമുട്ടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയാറം മൽസരത്തിൽ ഇന്ന് ഒഡീഷ എഫ് സി ഹൈദരബാദ് എഫ് സി യെ നേരിടും. ഇന്ന് ഒഡീഷയുടെ താത്കാലിക ഗ്രൗണ്ടായ പൂനെ ബാലവാദി സ്റ്റേഡിയത്തില്‍ രാത്രി 7:30ന് ആണ് മൽസരം. ഇരു ടീമുകളുടെയും എട്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് മത്സരം. ഒരു മൽസരം മാത്രമാണ് ഇരു ടീമുകളും ജയിച്ചത്. എന്നാൽ തോൽവിയുടെ കാര്യത്തിൽ ഹൈദരബാദ് ആണ് മുന്നിൽ. ഇതുവരെ അഞ്ച് മത്സരങ്ങളാണ് അവർ തോറ്റത്.നിലവിൽ നാല് പോയിന്റുമായി അവർ പത്താം സ്ഥാനത്താണ്.


ഈ സീസണിൽ മോശം തുടക്കത്തിന് ശേഷം ഒഡീഷ മുംബൈയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് താളം കണ്ടെത്തിയിരുന്നു. പിന്നീട് മൂന്ന് മത്സരങ്ങളിൽ സമനില നേടിയിരുന്നു എന്നാൽ കഴിഞ്ഞ മത്സരത്തിൽ അവർ ബംഗളൂരു എഫ് സിയോട് തോറ്റു. അതിനാൽ ഇന്നത്തെ മത്സരം വിജയിച്ച് വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരാനാകും ഒഡീഷ ശ്രമിക്കുക. നിലവിൽ ആറ് പോയിന്റുമായി അവർ ഏഴാം സ്ഥാനത്താണ്. ഒഡീഷ ഇതുവരെ നേടിയ എട്ട് ഗോളുകളിൽ ഏഴെണ്ണം നേടിയ അരിഡെയ്ൻ സാന്റാനയും സിസ്കോ ഹെർണാണ്ടസും ആണ്. ഇവർ മികച്ച ഫോമിൽ എത്തിയാൽ വിജയം ഒഡീഷക്കൊപ്പമാണ്.

Leave a comment