പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ്: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു
പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ്മത്സരങ്ങൾക്ക് ഇന്ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 23/0 എന്ന നിലയിലാണ്. ദിമുത്ത് കരുണരത്നെയും(19), ഫെർണാഡോയും(0) ആണ് ക്രീസിൽ.
10 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് ഈ പരമ്പരയിൽ ഉള്ളത്. കഴിഞ്ഞ 10 വർഷമായി യുണൈറ്റഡ് അറബ് എമിറേറ്റിലെ നിഷ്പക്ഷ വേദികളിൽ പാകിസ്ഥാൻ അവരുടെ ഹോം ടെസ്റ്റുകൾ കളിക്കുകയായിരുന്നു.ടി20 മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന ശ്രീലങ്കൻ താരങ്ങൾ എല്ലാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നുണ്ട്






































