ഐ ലീഗിൽ ചെന്നൈക്കെതിരെ മിനര്‍വ്വയ്യ്ക്ക് തകർപ്പൻ ജയം
ഐ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈയെ മിനര്‍വ്വ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മിനര്‍വ്വ വിജയിച്ചത്. നാല് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്. മിനർവ്വയുടെ ആദ്യ ജയമാണ് ഇന്നലെ നേടിയത്. ആദ്യ മൽസരത്തിൽ ജയിച്ച ചെന്നൈയ്ക്ക് ഈ സീസണിലെ ആദ്യ പരാജയവും ഇന്നലെ ആയിരുന്നു. മിനർവ്വയ്ക്ക് വേണ്ടി ദിപാന്‍ഡ്, തോയിബ സിംഗ്, സെര്‍ജിയൊ ഡ സില്‍വ എന്നിവരാണ് ഗോൾ നേടിയത്. പെഡ്രോ ആണ് ചെന്നൈക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
ഗോൾ രഹിത ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 78 ആം മിനിറ്റിലാണ് ആദായ ഗോൾ പിറന്നത്. 39ആം മിനിറ്റിൽ മിനർവ്വ പഞ്ചാബിന് ഗോൾ നേടാൻ ഒരു സുവർണാവസരം ലഭിച്ചിരുന്നു.ആദ്യ പകുതിയിൽ രണ്ട് മഞ്ഞ കാർഡുകൾ പഞ്ചാബ് താരങ്ങൾക്ക് ലഭിച്ചതൊഴിച്ചാൽ മൽസരം വിരസമായിരുന്നു. രണ്ടാം പകുതിയുടെ അവസാന സമയങ്ങളിലാണ് മത്സരത്തിന് ജീവൻ വന്നത്. 78,88,91 എന്നീ മിനിറ്റുകളിലാണ് പഞ്ചാബ് ഗോൾ നേടിയത്. 85ആം മിനിറ്റിൽ ആണ് ചെന്നൈ ഗോൾ നേടിയത്. പഞ്ചാബിന് നാല് പോയിന്റും, ചെന്നൈക്ക് മൂന്ന് പോയിന്റുമാണ് ഉള്ളത്.






































