Foot Ball Top News

ലിവര്‍പൂള്‍ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍

December 11, 2019

author:

ലിവര്‍പൂള്‍ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന  സാല്‍സ്ബര്‍ഗ്-ലിവര്‍പൂള്‍ മൽസരത്തിൽ വിജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.ഗ്രൂപ്പ് ഇയിൽ ആറ് കളികളിൽ നിന്ന് നാല് ജയവുമായിട്ടാണ് അവർ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒരു കളി മാത്രമാണ് അവർ തോറ്റത്.  നാബി കേറ്റ്,സല എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളുകളും പിറന്നത്.

ഗോൾ രഹിത ആദ്യ പകുതിയിൽ ലിവർപൂളിനെക്കാൾ മികച്ച പ്രകടനം നടത്തിയത് സാല്‍സ്ബര്‍ഗ് ആയിരുന്നു. നിരവധി അവസരങ്ങൾ ആണ് അവർ സൃഷ്ട്ടിച്ചത്. എന്നാൽ ലിവർപൂൾ ഡിഫൻസ് ശക്തമായതിനാൽ ഗോളുകൾ ഒന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂൾ അടുത്തടുത്ത മിനിറ്റുകളിൽ ഗോൾ നേടി. 57,58 മിനിറ്റുകളിൽ ആണ് അവർ ഗോൾ നേടിയത്.

 

Leave a comment