രഞ്ജി ട്രോഫി: കേരളത്തിന് കൂറ്റൻ സ്‌കോർ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ. രണ്ടാം ദിവസവും പൂർണമായി ഇന്ത്യക്ക് സ്വന്തമായിരുന്നു. കേരളം ഒന്നാം ഇന്നിങ്ങ്‌സ് 525/9 ഡിക്ളയേഡ് ചെയ്തു. മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ അവർ 23/2 എന്ന നിലയിലാണ്. നായകൻ ധ്രുവ് ഷോറേയ്‌യും (6), നിതീഷ് റാണയുമാണ് (0) ക്രീസിൽ. അനുജ് റാവത്തിന്റെയും (15), കുനാല്‍ ചന്ദേലയെയുടെയും (11) വിക്കറ്റ് ആണ് ഡൽഹിക്ക് നഷ്ടമായത്. സന്ദീപ് വാര്യർക്കും, ജലജ് സക്സേനയ്ക്കുമാണ് വിക്കറ്റ് ലഭിച്ചത്.
രണ്ടാം ദിവസം നായകൻ സച്ചിൻ ബേബിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് കേരളം കൂറ്റൻ സ്‌കോർ നേടിയത്. 155 റൺസ് ആണ് താരം നേടിയത്. 276/3 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോർ 310ൽ എത്തിയപ്പോൾ രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് സച്ചിനും, സല്‍മാന്‍ നിസാറും ചേർന്ന് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചു. 156 റൺസ് ആണ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. സൽമാൻ 77 റൺസ് നേടി. 274 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 13 ബൗണ്ടറികളടക്കമാണ് 155 റണ്‍സ് നേടിയത്. ആദ്യ ദിവസം മികച്ച ബാറ്റിങ്ങ് ആണ് കേരളം നടത്തിയത്. റോബിന്‍ ഉത്തപ്പ(102), പി രാഹുൽ(97) എന്നിവരുടെ ബാറ്റിങ് മികവിലാണ് കേരളംആദ്യ ദിവസം മികച്ച സ്‌കോറിൽ എത്തിയത്.






































