Foot Ball Top News

റോമയുടെ രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്ക്

December 11, 2019

author:

റോമയുടെ രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്ക്

റോമയുടെ രണ്ട് പ്രധാന താരങ്ങളായ ലൊറെന്‍സോയ്ക്കും,  ക്രിസ് സ്മാളിംഗിനുമാണ് പരിക്ക് പറ്റിയത്. റോമയ്ക്ക വേണ്ടി സിരിഎ യിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കാണ് പരിക്ക് പറ്റിയത്. മധ്യനിര താരം ലൊറെന്‍സോ പെലെഗ്രിനിയും സെന്റര്‍ ബാക്ക് ക്രിസ് സ്മാളിംഗും ടീമിൽ നിന്ന് പുറത്താകുന്നത് റോമയ്ക്ക് വലിയ തിരിച്ചടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലോണില്‍ എത്തിയ  സ്മാളിംഗ് റോമയ്ക്ക് വേണ്ടി വമ്പൻ പ്രകടനമാണ് നടത്തിയത്.

പെലെഗ്രിനിയുടെ പരിക്ക് അത്ര സാരമുള്ളതല്ല എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരാഴ്ചയിൽ കൂടുതൽ വിശ്രമം വേണ്ടമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്, പക്ഷെ സ്മാളിംഗിന്റെ പരിക്ക് നിസ്സാരമല്ല.  അടുത്ത വർഷം മാത്രമെ താരത്തിന് കളിയ്ക്കാൻ സാധിക്കു. ഇടതു കാലിന് പരിക്കേറ്റ സ്മാളിംഗിന് ആഴ്ചകളോളം വിശ്രമം വേണ്ടി വരും.

Leave a comment