ഇന്ത്യ വിൻഡീസ് മൂന്നാം ടി20 ഇന്ന്
മുംബൈ: വിൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. രണ്ട് ടീമുകളും ഓരോ മത്സരം ജയിച്ചതിനാൽ മൂന്നാം മത്സരത്തിലെ വിജയികൾക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും.
ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മൽസരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് വിജയിച്ചു. മലയാളി താരം സഞ്ജുവിനെ ഇന്ന് കളിപ്പിക്കാൻ സാധ്യത കുറവാണ്. കഴിഞ്ഞ രണ്ട് മത്സരത്തിലും താരത്തിനെ കളിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ടീമിൽ ഇന്ത്യ വളരെ മോഷം പ്രകടനമാണ് നടത്തിയത്. ഈ സാഹചര്യത്തിൽ ടീമിനെ മാറ്റാൻ സാധ്യത കൂടുതൽ ആണ്.






































