269 മെഡലുകളുമായി സാഫ് ഗെയിംസിൽ ഇന്ത്യ കുതിക്കുന്നു
കാഠ്‌മണ്ഡു: കാഠ്‌മണ്ഡുവില നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ മെഡലുകൾ വാരികൂട്ടൂകയാണ്. ഗെയിംസ് ഇന്ന് അവസാനിക്കും. ഇതുവരെ ഇന്ത്യ 269 മെഡലുകൾ ആണ് നേടിയത്. ഇതിൽ 143 സ്വര്‍ണ മെഡലുകൾ ആണ് ഇന്ത്യ നേടിയത്. ഇന്നലെ ഫുട്‌ബോളിലും ബാസ്‌കറ്റ്ബോളിലും ഇന്ത്യ സ്വർണം നേടി. ബാസ്കറ്റ് ബോളിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. മലയാളി താരങ്ങളുടെ തകർപ്പൻ പ്രകടനത്തിലാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്.അനീഷ ക്ലീറ്റസ്, ആര്‍ ശ്രീകല, ശ്രുതി മേനോന്‍ എന്നീ മലയാളി താരങ്ങകുടെ മികവിലാണ് ജയിച്ചത്.15–12 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം.
വനിത ഫുട്ബോള്‍ ഫൈനൽ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് ബാലാദേവിയാണ്.മെഡൽ വേട്ടയിൽ ഇന്ത്യ ആണ് ഒന്നാമത്.ഇന്ത്യ ഗ്രൂപ്പ് ചാമ്ബ്യന്മാരായാണ് ഫൈനലിൽ എത്തിയത്. മൂന്ന് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഗ്രൂപ്പ് മത്സരത്തിലും നേപ്പാളിനെ തോൽപ്പിച്ചു. ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. കൂടാതെ ഒരു ഗോൾ പോലും വഴങ്ങാതെ ഇന്ത്യൻ വനിതകൾ 14 ഗോളുകജാല ആണ് നേടിയത്, ആദ്യ മത്സരത്തിൽ മാല്‍ഡീവ്സിനെയും, ശ്രീലങ്കയെയും ആണ് ഇന്ത്യ തോൽപ്പിച്ചത്.






































