Cricket Top News

പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും 

December 10, 2019

author:

പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും 

പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ്മത്സരങ്ങൾക്ക് നാളെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. 10 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് ഈ പരമ്പരയിൽ ഉള്ളത്. സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നടക്കുന്നതിൻറെ ആവേശത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ.

2009 ൽ ടെസ്റ്റിനായി പാകിസ്ഥാൻ സന്ദർശിച്ച അവസാന ടീമായിരുന്നു ശ്രീലങ്ക. അവർ തന്നെയാണ് വീണ്ടും അവിടെ മത്സരത്തിന് എത്തുന്നത്.2009 ൽ ലാഹോറിൽ ശ്രീലങ്കൻ ടീം ബസിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെത്തുടർന്ന് ടെസ്റ്റ് ക്രിക്കറ്റ്മാറ്റിവച്ചിരുന്നു. കഴിഞ്ഞ 10 വർഷമായി യുണൈറ്റഡ് അറബ് എമിറേറ്റിലെ നിഷ്പക്ഷ വേദികളിൽ പാകിസ്ഥാൻ അവരുടെ ഹോം ടെസ്റ്റുകൾ കളിക്കുകയായിരുന്നു.ടി20 മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന ശ്രീലങ്കൻ താരങ്ങൾ എല്ലാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നുണ്ട്.

 

Leave a comment