Cricket Top News

രഞ്ജി ട്രോഫി:ആദ്യ ദിനം ഡൽഹിക്കെതിരെ കേരളം ശക്തമായ നിലയിൽ

December 10, 2019

author:

രഞ്ജി ട്രോഫി:ആദ്യ ദിനം ഡൽഹിക്കെതിരെ കേരളം ശക്തമായ നിലയിൽ

ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമായ രഞ്ജി ട്രോഫി ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. നാല് ഗ്രൂപ്പുകളിലായി പത്ത് കളികളാണ് ഇന്നലെ തുടങ്ങിയത്. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ കേരളം ശക്തമായ നിലയിൽ. ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് നേടി. റോബിൻ ഉത്തപ്പ സെഞ്ചുറി നേടി. മികച്ച ബാറ്റിങ്ങ് ആണ് കേരളം നടത്തിയത്. റോബിന്‍ ഉത്തപ്പ(102), പി രാഹുൽ(97) എന്നിവരുടെ ബാറ്റിങ് മികവിലാണ് കേരളം മികച്ച സ്‌കോറിൽ എത്തിയത്. സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെയാണ് രാഹുൽ പുറത്തായത്. 36 റൺസുമായി സച്ചിൻ ബേബിയാണ് ക്രീസിൽ.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അത് ശെരിവെയ്ക്കുന്ന രീതിയിലായിരുന്നു കേരളത്തിൻറെ ബാറ്റിങ്. 68 റൺസിനാണ് ആദ്യ വിക്കറ്റ് നഷ്ട്ടമായത് , ശേഷം രണ്ടാം വിക്കറ്റിൽ രാഹുലും, ഉത്തപ്പയും ചേർന്ന് 118 റൺസ് ആണ് നേടിയത്. പിന്നീട് മൂന്നാം വിക്കറ്റിൽ ഉത്തപ്പയും, സച്ചിൻ ബേബിയുമായി ചേർന്ന് 90 റൺസ് നേടി.ആദ്യ ദിവസത്തെ അവസാനത്തെ പന്തിൽ ആണ് ഉത്തപ്പയും പുറത്തായത്,

Leave a comment