Foot Ball Top News

ഐലീഗ്: ഇന്ത്യ ആരോസിനെ ഐസ്വാൾ എഫ് സി പരാജയപ്പെടുത്തി

December 10, 2019

author:

ഐലീഗ്: ഇന്ത്യ ആരോസിനെ ഐസ്വാൾ എഫ് സി പരാജയപ്പെടുത്തി

ഐലീഗിൽ ഇന്നലെ നടന്ന ഇന്ത്യൻ ആരോസ് – ഐസ്വാൾ എഫ് സി മൽസരത്തിൽ ഐസ്വാൾ എഫ് സിക്ക് ജയം. അവസാന നിമിഷം നേടിയ ഗോളിലാണ് ഐസ്വാൾ എഫ് സി വിജയിച്ചത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണിലെ ഐസ്വാൾ എഫ് സിയുടെ ആദ്യ ജയമാണിത്. മൂന്ന് കളികളിൽ നാല് പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ ആരോസിന് ഈ സീസണിൽ വിജയിക്കാൻ ആയിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളിലും അവർ തോറ്റു.

ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോളുകൾ എത്താൻ തുടങ്ങിയത്. 64ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. ഐസ്വാൾ എഫ് സിക്ക് വേണ്ടി ലാല്‍നെന്‍ഫുലയാണ് ഗോൾ നേടിയത്. മറുപടി ഗോളിനായി ശ്രമിച്ച ആരോസിന് 81ആം മിനിറ്റിൽ വിക്രം സിങ്ങിലൂടെ സമനില നേടാൻ കഴിഞ്ഞു. പിന്നീട് ലീഡ് നേടാൻ രണ്ട് ടീമുകളും ശ്രമിച്ചെങ്കിലും നടന്നില്ല. സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പായ മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ സൊഹെര്‍ലിയാന ഐസ്വാൾ എഫ് സിക്ക് വേണ്ടി വിജയ ഗോൾ നേടി.

ആരോസ് ഗോൾകീപ്പർ സാമിക് മിത്രയെ ഹീറോ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.മുൻ ചാമ്പ്യന്മാരായ പഞ്ചാബ് എഫ്‌സിയെ നേരിടാൻ ഇന്ത്യൻ ആരോസ് 2019 ഡിസംബർ 16ന് പഞ്ചാബിലേക്ക് പോകും.നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സിയെ ഐസ്വാൾ എഫ്‌സി ഡിസംബർ 17ന് സ്വന്തം ഗ്രൗണ്ടിൽ നേരിടും.

Leave a comment