Cricket Top News

ധോണിയുടെ പകരക്കാരനാകാൻ പന്തിന് ഒരിക്കലും കഴിയില്ലെന്ന് ബ്രയാന്‍ ലാറ

December 10, 2019

author:

ധോണിയുടെ പകരക്കാരനാകാൻ പന്തിന് ഒരിക്കലും കഴിയില്ലെന്ന് ബ്രയാന്‍ ലാറ

ഇന്ത്യയുടെ നിലവിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണ് ഋഷഭ് പന്ത്. കുറച്ച് നാളായ താരം വളരെ മോശം പ്രകടനമാണ് നടത്തുന്നത്. ബാറ്റിങ്ങിലും, കീപ്പിങ്ങിലും താരത്തിന് താളം കണ്ടെത്താൻ കഴിയുന്നില്ല. ഇന്ത്യ വിൻഡീസ് രണ്ടാം ടി20യിൽ നിർണായകമായ ഒരു ക്യാച് താരം കളയുകയും ചെയ്തു. എപ്പോൾ ലാറയും പന്തിനെപറ്റി തൻറെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. ധോണിയുടെ പകരക്കാരനാകാൻ പന്തിന് ഒരിക്കലും കഴിയില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

ധോണിയുമായി പന്തിനെ ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ലാറ പറഞ്ഞു. ഋഷഭ് പന്തില്‍ നിന്നും വലിയ പ്രതീക്ഷയൊന്നും വയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് ലാറ വ്യക്തമാക്കിയത്. പലരും ധോണിക്ക് പകരക്കാരനായി പന്തിനെ പറയുന്നുണ്ട് എന്നാൽ ഇത് തികച്ചും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പന്ത് ആക്രമിച്ച് കളിക്കുമ്പോൾ ധോണി വളരെ കൂളായി കളിക്കുന്ന ആളാണെന്നും ലാറ പറഞ്ഞു.

Leave a comment