ഐഎസ്എൽ: ജംഷദ്പൂര്‍ എഫ് സി ചെന്നൈയിന് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയഞ്ചാം മൽസരത്തിൽ ഇന്ന് ജംഷദ്പൂര്‍ എഫ് സി ചെന്നൈയിന് എഫ് സിയെ നേരിടും. ഇന്ന് രാത്രി 7:30ന് ജംഷദ്പൂരിൻറെ ഹോം ഗ്രൗണ്ടിൽ ആണ് മൽസരം നടക്കുന്നത്. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. സി കെ വിനീത് ഇന്ന് ജംഷദ്പുരിനായി കളിക്കുന്നുണ്ട്. പുതിയ പരിശീലകൻറെ കീഴിൽ ടീമിൽ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെയാണ് ഇറങ്ങുന്നത്.
ഈ സീസണിൽ വളരെ മോശം പ്രകടനം നടത്തുന്ന ചെന്നൈയിൻ എഫ് സിക്ക് ഇന്ന് ജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അഞ്ച് പോയിന്റുള്ള വർ ഒൻപതാം സ്ഥാനത്താണ്. ഒരു മൽസരം മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.11 പോയന്റുമായി ലീഗില്‍ നാലാം സ്ഥാനത്തുള്ള ജംഷദ്പൂര്‍ എഫ് സിഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനത്ത് എതാൻ കഴിയും
ജംഷദ്പൂർ എഫ്സി സ്റ്റാർട്ടിംഗ് ഇലവൻ – സുബ്രത പോൾ, തിരി, നരേന്ദർ ഗഹ്ലോട്ട്, റോബിൻ ഗുരുങ്, എയിറ്റർ മൺറോയ്, നോ അകോസ്റ്റ, മൊബാഷിർ റഹ്മാൻ, മെമ്മോ മൗറ, സുമീത് പാസി, ഫാറൂഖ് ചൗധരി, സി കെ വിനീത്ത്.
ചെന്നൈയിൻ എഫ്സി സ്റ്റാർട്ടിംഗ് ഇലവൻ – വിശാൽ കൈത്ത് , ലൂസിയൻ ഗോയാൻ, മാസിഹ് സൈഗാനി, ടോണ്ടോൺബ സിംഗ്, എലി സാബിയ, റാഫേൽ ക്രിവെല്ലാരോ, എഡ്വിൻ വാൻസ്പോൾ, അനിരുദ്ധ് താപ്പ, തോയി സിംഗ്, ലാലിയാൻസുവാല ചാങ്തെ, നെരിജസ് വാൽസ്കിസ്.






































