ഐ ലീഗ്: ഗോകുലം കേരള എഫ് സി-റിയല്‍ കാശ്മീർ മൽസരം മാറ്റിവെച്ചു
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങൾക്ക് നവംബർ 30ന് തുടക്കമാകും. ഈ സീസണിൽ മികച്ച ഫോമിലാണ് കേരളത്തിൻറെ ടീമായ ഗോകുലം കേരള എഫ് സി. ഡിസംബർ 12ന് നടത്താനിരുന്ന ഗോകുലത്തിൻറെ കശ്മീരിലെ മത്സരം ആണ് മാറ്റിവെച്ചത്. റിയല്‍ കാശ്മീരുമായി ശ്രീനഗറിൽ നടക്കാനിരുന്ന മൽസരമാണിത്. മോശം കാലാവസ്ഥ കണക്കിലെടുത്താണ് മൽസരം മാറ്റിയത്.
ഈ സീസണിൽ ആദ്യ രണ്ട് മൽസരങ്ങളും ജയിച്ച ഗോകുലം മികച്ച ഫോമിലാണ്. കാശ്മീരിലേക്ക് യാത്ര തിരിച്ച ടീം പകുതിക്ക് വെച്ച് തിരിച്ചുപോവുകയായിരുന്നു. ഡിസംബർ 16ന് ആണ് ഗോകുലത്തിൻറെ അടുത്ത മൽസരം. മോഹന്‍ ബഗാൻ ആണ് എതിരാളി. ആദ്യ മത്സരത്തിൽ നെരോക്കയേയും, രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആരോസിനെയും ആണ് ഗോകുലം തോൽപ്പിച്ചത്.






































