രഞ്ജി ട്രോഫി: ഡൽഹിക്കെതിരെ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു
ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമായ രഞ്ജി ട്രോഫി ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. നാല് ഗ്രൂപ്പുകളിലായി പത്ത് കളികളാണ് ഇന്ന് നടക്കുന്നത്. കേരളം ഇന്ന് ഡൽഹിയെ ആണ് നേരിടുന്നത്. ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ കേരളം 44/0 എന്ന നിലയിലാണ്. രാഹുലും(22). ജലജ് സക്സേനയും(21) ആണ് ക്രീസിൽ. ഗ്രൂപ്പ് എ യിൽ ആണ് ഇത്തവണ കേരളം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കേരളം സെമിയിൽ പരാജയപ്പെട്ടു. ഇത്തവണ 38 ടീമുകളാണ് മത്സരിക്കുന്നത്.
വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നീ ടീമുകൾ ഉള്ള ശക്തമായ എ ഗ്രുപ്പിൽ ആണ്. അതിനാൽ ഇത്തവണ കേരളത്തിന് അത്ര എളുപ്പമാകില്ല കാര്യങ്ങൾ.വിദര്‍ഭ ആയിരുന്നു കഴിഞ്ഞ സീസണിലെ വിജയികൾ. കഴിഞ്ഞ രണ്ട് സീസണും ജയിച്ച അവർ മൂന്നാം തവണയും കിരീടം നേടാനാകും ശ്രമിക്കുക. റോബിന് ഉത്തപ്പ ആണ് കേരത്തിൻറെ മായ്ക്കാൻ.






































