ഗള്‍ഫ് കപ്പ് കിരീടം ബഹറിന്
ദോഹ: ഇന്നലെ നടന്ന ഗൾഫ് കപ്പിൽ സൗദി അറേബ്യയെ തോൽപ്പിച്ച് ബഹറിൻ കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് കിരീടം ബഹറിൻ സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ടാം പകുതിയിലാണ് ബഹറിൻ ഗോൾ നേടിയത്. ജയത്തോടെ അവർ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ബഹറിന്റെ കന്നി ഗൾഫ് കപ്പ് കിരീടമാണിത്. നാല് തവണ ഗൾഫ് കപ്പിന്റെ ഫൈനലിൽ എത്തിയിട്ടും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം 69ാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ അല്‍ റുമൈഹി ആണ് വിജയ ഗോൾ നേടിയത്. മത്സരത്തിൽ കൂടുതൽ സമയം പന്ത് കയ്യിൽ ഉണ്ടായിരുന്നത് സൗദിക്കായിരുന്നു. മികച്ച പാസുകൾ ഒക്കെ നടത്തി അവർ ഗ്രൗണ്ടിൽ നിറഞ്ഞു നിന്ന്. എന്നാൽ ഗോൾ നേടാൻ ബഹറിന്റെ പ്രതിരോധം അനുവദിച്ചില്ല.സെമിഫൈനലിൽ ആതിഥേയരായ ഖത്തറിനെ 1-0ന് തോൽപ്പിച്ചതോടെയാണ് സൗദി ഫൈനലിൽ എത്തിയത്.ഇറാഖിനെ സെമിയിൽ തോൽപ്പിച്ചാണ് ബഹറിൻ ഫൈനൽ എത്തിയത്.പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-3ന് ഇറാഖിനെ തോൽപ്പിച്ചാണ് അവർ ഫൈനലിൽ പ്രവേശിച്ചത്.






































