Foot Ball Top News

പ്രീമിയർ ലീഗ്: ലെസ്റ്റര്‍ സിറ്റിക്ക് തകർപ്പൻ ജയം

December 9, 2019

author:

പ്രീമിയർ ലീഗ്: ലെസ്റ്റര്‍ സിറ്റിക്ക് തകർപ്പൻ ജയം

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലെസ്റ്റര്‍ സിറ്റി ആസ്റ്റൺ വില്ല മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലെസ്റ്റര്‍ സിറ്റി വിജയിച്ചു. തകർപ്പൻ പ്രകടനമാണ് അവർ നടത്തിയത്.38 പോയിന്റുമായി അവർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. മത്സരത്തിൽ സിറ്റിക്ക് തന്നെയായിരുന്നു ആധിപത്യം. മിൿച പാസുകളും ഡിഫൻസുമായി അവർ മൈതാനം നിറഞ്ഞു നിന്നു. വാര്‍ഡി, ഇഹെനാചോ, ജോണി എന്നിവരാണ് ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗഗോളുകൾ നേടിയത്. വാർഡി ഇരട്ട ഗോളുകൾ നേടി.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലെസ്റ്റര്‍ സിറ്റി ആദ്യ ഗോൾ നേടിയത് ഇരുപതാം മിനിറ്റിൽ ആയിരുന്നു. ഗോളിലൂടെ സമനിലയിൽ എത്താൻ ആസ്റ്റൺ വില്ല ശ്രമിച്ചെങ്കിലും 41ആം മിനിറ്റിൽ സിറ്റി രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. എന്നാൽ ഒന്നാം പകുതിയുടെ അവസാനം ആസ്റ്റൺ വില്ല ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ  ജാക് ഗ്രിലീഷിലൂടെ ആണ് വില്ല ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോണി സിറ്റിക്ക് വേണ്ടി മൂണാണ് ഗോൾ നേടി. മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ച വില്ലക്കെതിരെ എഴുപത്തിയഞ്ചാം മിനിറ്റിൽ വാർഡി ഗോൾ നേടി.

Leave a comment