പ്രീമിയർ ലീഗിൽ സൗത്താംപ്ടനെതിരെ ന്യൂ കാസില്‍ യുണൈറ്റഡിന് ജയം
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൗത്താംപ്ടനെതിരെ ന്യൂ കാസില്‍ യുണൈറ്റഡിന് ജയം. അപ്രതീക്ഷിത ജയമാണ് ന്യൂ കാസില്‍ നേടിയത്. സെന്റർ ബാക്ക് ഫെഡറിക്കോ ഫെർണാണ്ടസ് അവസാന നിമിഷം ന്യൂ കാസിലിന് വേണ്ടി നേടിയ ഗോളാണ് കളിയുടെ ഗതി മാറ്റിയത്. ആദ്യം മുതൽ മികച്ച പ്രകടനം നടത്തിയ സൗത്താംപ്ടൻ ഒരു ഗോളിന് മുന്നിൽ നിന്നതിന് ശേഷമാണ് തോറ്റത്. 23 പോയിന്റുമായി പത്താം സ്ഥാനത്താണ് ന്യൂ കാസില്‍. 15 പോയിന്റുള്ള സൗത്താംപ്ടൻ പതിനെട്ടാം സ്ഥാനത്താണ് ഉള്ളത്.
തുടകലകമുതൽ സൗത്താംപ്ടൻ മികച്ച പ്രകടനമാണ് നടത്തിയത്. ഗോൾ രഹിത ആദ്യപകുതിക്ക് ശേഷം സൗത്താംപ്ടൻ 52 ആം മിനിറ്റിൽ ഡാനിയിലൂടെ ആദ്യ ഗോൾ നേടി. എന്നാൽ പിന്നീട് ഉണർന്ന് കളിച്ച ന്യൂ കാസില്‍ 68ആം മിനിറ്റിൽ ആദ്യ ഗോൾ നേടി സമനിലയിൽ എത്തിച്ചു. ജോഞ്ചോ ഷെല്‍വിയിലൂടെയാണ് സമനില ഗോൾ പിറന്നത്. പിന്നീട് മത്സരം സമനിലയിൽ അവസാനിക്കും എന്ന് കരുതിയിരിക്കെ എമ്പത്തിയേഴാം മിനിറ്റിൽ ഫെഡറിക്കോ വിജയ ഗോൾ നേടി.






































