Foot Ball Top News

ഹൈദരബാദിനെ തോൽപ്പിച്ച് എഫ് സി ഗോവ ഐഎസ്‌എല്ലിൽ മൂന്നാമത്

December 9, 2019

author:

ഹൈദരബാദിനെ തോൽപ്പിച്ച് എഫ് സി ഗോവ ഐഎസ്‌എല്ലിൽ മൂന്നാമത്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇന്നലെ നടനാണ് ഗോവ- ഹൈദരബാദ് മത്സരത്തിൽ ഗോവയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ വിജയിച്ചത്. ജയത്തോടെ ഗോവ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ജയം ഇല്ലാതിരുന്ന ഗോവ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. ഗോൾ രഹിത ധ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോവ ഗോൾ നേടിയത്.

ഹൈദരബാദിൻറെ ഹോം ഗ്രൗണ്ടിൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മത്സരത്തിൽ പൂരിഭാഗം സമയവും ഗോവയ്ക്കായിരുന്നു ആധിപത്യം.ഈ സീസണിൽ  അഞ്ചാം തോല്‍വിയാണ് ഹൈദരബാദ് ഇന്ന് ഏറ്റുവാങ്ങിയത്. മാന്‍വീര്‍ സിങ്ങാണ്  ഗോവയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. അറുപത്തിയെട്ടാം മിനിറ്റിൽ ആണ് അവർ ഗോൾ നേടിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണറാണ് ഗോളായി മാറിയത്. ഏഴ് കളകളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായാണ് ഗോവ മൂന്നാം സ്ഥാനത്ത് എത്തിയത്.

Leave a comment