രണ്ടാം ടി20യിൽ ഇന്ത്യക്കെതിരെ വിൻഡീസിന് എട്ട് വിക്കറ്റ് ജയം
തിരുവനന്തപുരം: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്കെതിരെ വിൻഡീസിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 171 റൺസ് പിന്തുടർന്ന വിൻഡീസ് 18.3 ഓവറിൽ ലക്‌ഷ്യം മറികടന്നു. സിമണ്‍സിന്റെയും എവിന്‍ ലൂയിസിന്റെയും നിക്കൊളാസ് പുരന്റെയും തകർപ്പൻ ബാറ്റിങ്ങിൽ അനായാസം വിൻഡീസ് വിജയം നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഒപ്പത്തിനൊപ്പമായി. മൂന്നാം മത്സരം ഡിസംബർ 11ന് മുംബൈയിലാണ് നടക്കുക.
171 റൺസ് പിന്തുടർന്ന വിൻഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. സിമണ്‍സ് 45 പന്തില്‍ 67 റണ്‍സും ലൂയിസ് 35 പന്തില്‍ 40റണ്‍സും നിക്കൊളാസ് പുരന്‍ 18 പന്തില്‍ 38 റണ്‍സും നേടി.ഒന്നാം വിക്കറ്റിൽ 71 റൺസ് ആണ് വിൻഡീസ് നേടിയത്. ഇന്ത്യൻ ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജഡേജയും, വാഷിംഗ്ടൺ സുന്ദറും ആണ് വിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ശിവം ദ്യൂബ (54) മികച്ച ബാറ്റിങ് നടത്തി. മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. പന്ത് പുറത്താകാതെ 33 റൺസ് നേടി. . കെ. എല്‍. രാഹുല്‍ (11), രോഹിത് ശര്‍മ (15), വിരാട് കോലി (19),ശ്രേയസ് അയ്യര്‍ (10), ജഡേജ(9), ഡബ്ല്യു സുന്ദർ(0) എന്നിവരാണ് പുറത്തായത്. വിൻഡീസിന് വേണ്ടി കെ വില്യംസ്,വാൽഷ് എന്നിവർ രണ്ട് വിക്കറ്റ് നേടി.






































