Cricket Top News

ഇന്ത്യക്കെതിരെ വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം

December 8, 2019

author:

ഇന്ത്യക്കെതിരെ വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്കെതിരെ വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി. മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ശിവം ദ്യൂബ (54) മികച്ച ബാറ്റിങ് നടത്തി. മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. പന്ത് പുറത്താകാതെ 33 റൺസ് നേടി. . കെ. എല്‍. രാഹുല്‍ (11), രോഹിത് ശര്‍മ (15), വിരാട് കോലി (19),ശ്രേയസ് അയ്യര്‍ (10), ജഡേജ(9), ഡബ്ല്യു സുന്ദർ(0) എന്നിവരാണ് പുറത്തായത്. വിൻഡീസിന് വേണ്ടി കെ വില്യംസ്,വാൽഷ് എന്നിവർ രണ്ട് വിക്കറ്റ് നേടി.

ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. തുടക്കം മുതൽ പിഴച്ച ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത് ശിവം ദ്യൂബ ആണ്.

Leave a comment