Foot Ball Top News

ഗള്‍ഫ് കപ്പ്: ബഹറിൻ സൗദി ഫൈനൽ മൽസരം ഇന്ന്

December 8, 2019

author:

ഗള്‍ഫ് കപ്പ്: ബഹറിൻ സൗദി ഫൈനൽ മൽസരം ഇന്ന്

ഗൾഫ് കപ്പ് ഫൈനലിൽ സൗദി അറേബ്യ ബഹ്‌റൈനെ നേരിടും. വ്യാഴാഴ്ച നടന്ന സെമിഫൈനലിൽ ആതിഥേയരായ ഖത്തറിനെ 1-0ന് തോൽപ്പിച്ചതോടെയാണ് സൗദി ഫൈനലിൽ എത്തിയത്.  അല്‍ ഹംദാൻ നേടിയ ഗോളിലാണ് സൗദി ഫൈനലിൽ പ്രവേശിച്ചത്.

ഇറാഖിനെ സെമിയിൽ തോൽപ്പിച്ചാണ് ബഹറിൻ ഫൈനൽ എത്തിയത്.പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-3ന് ഇറാഖിനെ തോൽപ്പിച്ചാണ് അവർ ഫൈനലിൽ പ്രവേശിച്ചത്. ഫൈനൽ മത്സരം ഖത്തറിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആണ് നടക്കുക. ഇന്ത്യൻ സമയം രാത്രി 9:30ന് ആണ് മൽസരം നടക്കുക.

Leave a comment