മൂന്നാം ജയത്തിനായി ഗോവ ഇന്ന് ഹൈദരബാദിനെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിരണ്ടാം മൽസരത്തിൽ ഇന്ന് എഫ് സി ഗോവ ഹൈദരബാബ് എഫ് സി പോരാട്ടം. ഇന്ന് രാത്രി 7:30ന് ഹൈദരബാദിൻറെ ഹോം ഗ്രൗണ്ടായ ജി.എം.സി. ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളുടെയും ഏഴാം മത്സരമാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിക്കാൻ കഴിയാത്ത ഗോവ ഇന്ന് മൂന്നാം ജയം തേടിയാകും ഇറങ്ങുക. ഈ സീസണിൽ ആദ്യ നാല് മത്സരങ്ങളിലും തോൽക്കാതിരുന്ന ഗോവയ്ക്ക് പിന്നീട് താളം നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനോട് സമനില വഴങ്ങിയ ഗോവയ്ക്ക് അതിന് മുമ്പ് ജംഷദ്പൂരിനോട്
തോൽക്കുകയും ചെയ്തു. 9 പോയിന്റുമായി അവർ ആറാം സ്ഥാനത്താണ്.
ആറ് കളികളിൽ നിന്ന് നാല് പോയിന്റാണ് ഹൈദരാബാദ് നേടിയത്, ആ റെക്കോർഡ് മെച്ചപ്പെടുത്താൻ അവർ പ്രയത്നിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരുവിനെതിരെ 10 പേരുമായി കളിച്ച് റോബിൻ സിംഗ് മുഖേന ഒരു സമനില ഗോൾ നേടാൻ അവർക്കായി. ഈ സമനില അവർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. നാല് പോയിന്റുള്ള അവർ അവസാന സ്ഥാനത്താണ്.റോബിൻ, മാർസെലോ പെരേര എന്നിവരാണ് അവരുടെ പ്രധാന ആക്രമണ ജോഡികൾ.






































