Foot Ball Top News

ബാഴ്സ vs മയ്യോർക്ക – മാച്ച് റിവ്യൂ

December 8, 2019

author:

ബാഴ്സ vs മയ്യോർക്ക – മാച്ച് റിവ്യൂ

4 അത്യുഗ്ര ഗോളുകൾ… കളഞ്ഞ ചാന്‍സുകള്‍ വേറെ… ഒരു ഗോളടിച്ചതൊഴിച്ച് മയൊര്‍ക്ക ചിത്രത്തിൽ ഇല്ലായിരുന്നു…

സുവാരസ്… ബാഴ്സയുടെ മൂന്നാമത്തെ ഗോൾ അയാളുടെ പ്രതാപകാലത്തിന്റെ മനോഹാരിത പൂര്‍ണ്ണതയിലെത്തിയ ഒന്നായിരുന്നു… ഡിയോങ്ങിന്റെ കോണ്‍ട്രിബ്യൂഷനും ഇതിലെടുത്ത് പറയണം.

ഗ്രിസ്മാന്‍ ..ബാഴ്സക്കെതിരെ എതിരാളികള്‍ എന്നും നേടുന്ന കൗണ്ടര്‍ അറ്റാക്കിങ് ഗോള്‍ അതിന്റെ പൂര്‍ണ്ണതയില്‍ അങ്ങോട്ട് കൊടുത്തു… സ്റ്റേഗന്റെ കൃത്യമായ ത്രോ.. ഗ്രിസ്മാന്റെ പൊസിഷനിങ്ങ് ..വേഗത… കൃത്യത …

മെസ്സിയുടെ ഗോള്‍സ് പറയേണ്ടല്ലോ… അതും അയാള്‍ക്ക് ഷോട്ടെടുക്കാന്‍ സ്പേസ് കൊടുത്താല്‍… കൃത്യതക്ക് ഇത്ര വലിയ ഉദ്ദാഹരണം കളി കണ്ട കാലത്ത് ഇല്ലെന്ന് പറയാം…

Leave a comment