Cricket Top News

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു  

December 8, 2019

author:

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു  

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഡിസംബർ 26ന് തുടക്കമാകും. നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ് ഉള്ളത്. ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഏറ്റവും വലിയ പ്രത്യേകത ജയിംസ് ആന്‍ഡേഴ്സണ്‍ ടീമിൽ തിരിച്ചെത്തി എന്നതാണ്. പരിക്ക് മൂലം കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം താരം ഇതുവരെ കളിച്ചിട്ടില്ല. ആഷസ് പര്യടനത്തിൽ ആദ്യ മത്സരത്തിൽ നാലോവർ എറിഞ്ഞതിന് ശേഷം താരം പരിക്ക്മൂലം ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.

ആന്‍ഡേഴ്സണിനെ കൂടാതെ ജോണി ബെയര്‍സ്റ്റോ, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ആൻഡേഴ്‌സൺ.ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങൾ ഡിസംബർ 26 മുതൽ ജനിവാരി 28 വരെയാണ് നടക്കുക.

Leave a comment