Cricket Top News

രോഹിത് ശര്‍മ്മയേയും മറികടന്ന് കിംഗ് കോഹിലി

December 7, 2019

author:

രോഹിത് ശര്‍മ്മയേയും മറികടന്ന് കിംഗ് കോഹിലി

റെക്കോഡുകൾ വാരിക്കൂട്ടുന്നതിൽ കോഹിലി എന്നും മുൻപന്തിയിൽ ആണ്. ഇന്നലെ നടന്ന മൽസരത്തിൽ വിൻഡീസിനെതിരെ 50 പന്തിൽ 94 റൺസ് നേടിയ കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 മുന്നിൽ എത്തുകയും ചെയ്തു. മത്സരത്തിലെ മാന് ഓഫ് ദി മാച്ച് കോഹിലി ആയിരുന്നു. അന്തരാഷ്ട്ര ടി20യിൽ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരം നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ കൊഹ്‌ലി മറ്റൊരു റെക്കോഡുകൂടി നേടി.

ടി20യില്‍ ഏറ്റവും കൂടുതല്‍ അർദ്ധശതകം  നേടിയ താരമെന്ന റെക്കോഡ് ആണ് കൊഹ്‌ലി സ്വന്തമാക്കിയത്. രോഹിത് ശർമ്മയുടെ റെക്കോഡ് ആണ് കൊഹ്‌ലി തിരുത്തിയത്.  23മത്തെ അർദ്ധശതകം  ആണ് കോഹിലി ഇന്നലെ നേടിയത്. രോഹിത് ഇതുവരെ 22 അർദ്ധശതകങ്ങൾ ആണ് നേടിയിരിക്കുന്നത്. 6 ബൗണ്ടറിയും 6 സിക്‌സും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നലത്തെ ഇന്നിങ്ങ്‌സ്.

Leave a comment