ഐ ലീഗിൽ രണ്ടാം ജയം നേടി ഗോകുലം
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണിൽ ഇന്നലെ നടന്ന ഗോകുലം എഫ് സി -ഇന്ത്യൻ ആരോസ് മത്സരത്തിൽ ഗോകുലത്തിന് ജയം. ജയത്തോടെ അവർ പോയിന്റ് നിലയിൽ ഒന്നാമതെത്തി. തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഉഗാണ്ട ഫോർവേഡ് താരമായി ഹന്റി കിസേകയുടെ ഗോളിലാണ് ഗോകുലം വിജയിച്ചത്. അവസാന 15 മിനിറ്റിൽ ഗോകുലം പത്ത് പെരുമായിട്ടാണ് കളിച്ചത്.
ഗോകുലം കോച്ച് വലേര കിസെക്കയെയും ക്യാപ്റ്റൻ മാർക്കസ് ജോസഫിനെയും മുൻനിരയിൽ കളിച്ചപ്പോൾ ആരോസിന്റെ പുതിയ കോച്ച് ഷൺമുഖം വെങ്കിടേഷും 4-4-2 എന്ന നിയന്ത്രണത്തോടെ ആരംഭിച്ചു, വിക്രം പാർത്തപ് സിംഗ്, അമാൻ ചേത്രി എന്നിവർ ആയിരുന്നു മുൻനിരയിൽ. അക്രമണത്തോടെയാണ് ഗോകുലം തുടങ്ങിയത്. ആദ്യ 20 മിനിറ്റിൽ ഗോകുലം ആണ് കളി നിയത്രിച്ചത്. എന്നാൽ പിന്നീട് ആരോസ് കളിയിലേക്ക് തിരിച്ചു വന്നു. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ആക്രമണം അഴിച്ചുവിട്ട ഗോകുലത്തിന് 49ആം മിനിറ്റിൽ ആദ്യ ഗോൾ നേടാൻ കഴിഞ്ഞു. പ്രതിരോധ താരം ആന്ദ്രെ എറ്റിനിക്ക് 78ാം മിനിറ്റില്‍ ചുവപ്പ് കാർഡ് കണ്ട് പുറത്താകേണ്ടി വന്നു. ആദ്യ മൽസരത്തിൽ ഇറങ്ങിയഅതേ ടീം തന്നെയാണ് ഇന്നലെയും ഇറങ്ങിയത്.






































