ഒന്നാം ടി20: വിൻഡീസിന് കൂറ്റൻ സ്കോർ
വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വിൻഡീസിന് കൂറ്റൻ സ്കോർ. തകർപ്പൻ ബാറ്റിങ്ങ് ആണ് വിൻഡീസ് നടത്തിയത്.ആദ്യം ബാറ്റ് ചെയ്ത അവർ എവിൻ ലൂയിസ്(40), ബ്രാൻഡൻ കിംഗ്(31), ഷിമ്രോൺ ഹെറ്റ്മിയർ(56), കീറോൺ പൊള്ളാർഡ്(37) എന്നിവരുടെ ബാറ്റിങ്ങ് മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായ അവർ പിന്നീട് കരുതലോടെയാണ് കളിച്ചത്. നാലാം വിക്കറ്റിൽ ഷിമ്രോൺ ഹെറ്റ്മിയറും, കീറോൺ പൊള്ളാർഡും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 71 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടി ചഹാൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് നേടി. സഞ്ജു സാംസൺ ഇന്ന് ടീമിൽ ഇടം നേടിയില്ല. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.






































