Foot Ball Top News

മുംബൈക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൻറെ പ്രകടനത്തിൽ സന്തോഷിച്ച് എൽകോ ഷട്ടോരി

December 6, 2019

author:

മുംബൈക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൻറെ പ്രകടനത്തിൽ സന്തോഷിച്ച് എൽകോ ഷട്ടോരി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ കേരളം ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി മത്സരം സമനിലയിലാണ് അവസാനിച്ചത്. ടീമിൻറെ പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷട്ടോരി മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് മുംബൈയെക്കാൾ മികച്ച പ്രകടനമാണ് ഇന്നലെ മുംബൈ അരീന ഫുട്ബോൾ സ്റ്റേഡിയത്തിൽ കാഴ്ചവെച്ചതെന്ന് എൽകോ ഷട്ടോരി പറഞ്ഞു. . അവസാന ആറു മത്സരങ്ങളിലും വിജയിക്കാന്‍ ആവാതെ കേരള ബ്ലാസ്റ്റേഴ്സ് പതറുമ്പോൾ ആണ് ഷട്ടോരിയുടെ ഈ പ്രസ്താവന.തൻറെ താരങ്ങളിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഐ‌എസ്‌എൽ ശനിയാഴ്ച വീണ്ടുമാരംഭിക്കും. നാലാം റാങ്കിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പോയിൻറ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന എ‌ടി‌കെയെ എതിരിടും. ഇന്നത്തെ മത്സരത്തിൽ നിന്ന് ഒരു പോയിന്റ് നേടി ഒരു സ്ഥാനം മെച്ചപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് പ്രവേശിച്ചു. ഒരു പോയിന്റ് നേടി എട്ടാം സ്ഥാനം കേരളാബ്ലാസ്റ്റേഴ്‌സ് നിലനിർത്തി. പതിമൂന്നാം തീയതി ജംഷെഡ്പൂർ എഫ്‌സിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിവച്ചാണ് അടുത്ത കേരളാബ്ലാസ്റ്റേഴ്സിന്റെ മത്സരം.

Leave a comment