Foot Ball Top News

രണ്ടാം ജയത്തിനായിൽ ഐലീഗിൽ ഗോകുലം എഫ് സി ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും

December 6, 2019

author:

രണ്ടാം ജയത്തിനായിൽ ഐലീഗിൽ ഗോകുലം എഫ് സി ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണിൽ ഇന്ന് ഗോകുലം എഫ് സി ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക്  ഗോവയില്‍ വെച്ചാണ് മത്സരം നടക്കുക. ആദായ മത്സരത്തിൽ ഗോകുലം നേരൊക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. തകർപ്പൻ ഫോമിൽ ഉള്ള ഗോകുലം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്.

ഹെന്‍റി കിസേക്ക,നായകന്‍ ജോസഫ് മാര്‍ക്കസ് എന്നിവർ മികച്ച ഫോമിലാണ്. ആദ്യ മൽസരത്തിൽ ഇരുവരും തകർപ്പൻ പ്രകടനമാണ് നടത്തിയത്. അതെ ഫോമിൽ ഇന്ന് കളിക്കാനായാൽ ഗോകുലത്തിന് അനായാസം ജയിക്കാനാകും.എന്നാൽ ഇന്ത്യൻ ആരോസിനെതിരെ ഗോകുലത്തിന് അത്ര നല്ല പ്രകടനങ്ങൾ അല്ല നടത്തിയിട്ടുള്ളത്. നാല് തവണ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ആരോസും, ഒരു തവണ മാത്രമാണ് ഗോകുലം ജയിച്ചിട്ടുള്ളത്.

Leave a comment