Cricket Top News

ഇന്ത്യ- വെസ്‌റ്റിന്‍ഡീസ്‌ ട്വന്റി20യിൽ പുതിയ പരീക്ഷങ്ങളുമായി ക്രിക്കറ്റ്‌ കൗണ്‍സില്‍

December 6, 2019

author:

ഇന്ത്യ- വെസ്‌റ്റിന്‍ഡീസ്‌ ട്വന്റി20യിൽ പുതിയ പരീക്ഷങ്ങളുമായി ക്രിക്കറ്റ്‌ കൗണ്‍സില്‍

ഇന്ന് ആരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ടി20 മൽസരത്തിൽ പുതിയ പരീക്ഷങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ക്രിക്കറ്റ്‌ കൗണ്‍സില്‍. ഇന്നത്തെ മത്സരത്തിൽ ഫ്രണ്ട്‌ ഫുട്ട്‌ നോബോളുകള്‍ വിളിക്കുക തേർഡ് അമ്പയർ ആയിരിക്കും.അതായത് ഇന്നത്തെ മൽസരത്തിൽ തേർഡ് അമ്പയർ നോബോൾ വിളിക്കാതെ ഫീല്‍ഡ്‌ അമ്ബയര്‍ക്ക്‌ നോബോൾ വിളിക്കാൻ കഴിയില്ല. നോബോൾ ആണെങ്കിൽ തേർഡ് അമ്പയർ ഫീൽഡ് അമ്പയറെ അറിയിക്കും. ഇന്ത്യ വിൻഡീസ് പരമ്പരയിലെ മുഴുവൻ മത്സരണങ്ങളിലും ഈ നിയമം നടപ്പാക്കും. മൂന്ന് ടി20 മൽസരങ്ങളും, മൂന്ന് ഏകദിനങ്ങളുമാണ് ഉള്ളത്. നോബോളിന്റെ കാര്യത്തില്‍ ഓണ്‍ഫീല്‍ഡ്‌ അമ്ബയര്‍ക്ക്‌ സംശയമുണ്ടെങ്കില്‍ മാത്രമാണ്‌ ടി.വി അമ്ബയറുടെ സഹായം തേടുക. എന്നാൽ ഫീൽഡ് അമ്പയർ നോബോൾ വിളിക്കുന്നതിൽ പിഴ മത്സരത്തെ ബാധിക്കുനന്നതിനാലാണ് പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.

 

Leave a comment