Foot Ball Top News

ഐലീഗ്: റിയല്‍ കാശ്മീര്‍-ഈസ്റ്റ് ബംഗാൾ മൽസരം സമനിലയിൽ 

December 5, 2019

author:

ഐലീഗ്: റിയല്‍ കാശ്മീര്‍-ഈസ്റ്റ് ബംഗാൾ മൽസരം സമനിലയിൽ 

ഐലീഗിൽ ഇന്നലെ നടന്ന റിയല്‍ കാശ്മീര്‍-ഈസ്റ്റ് ബംഗാൾ മൽസരം സമനിലയിൽ അവസാനിച്ചു.  വമ്ബന്മാരായ ഈസ്റ്റ് ബംഗാളിനെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളക്കാൻ റിയൽ കാശ്‌മീരിനായി. തകര്പ്പന് പ്രകടനമാണ് അവർ നടത്തിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം ആണ് നേടിയത്. ക്രിസോയും, ജിമിനസും ആണ് ഗോളുകൾ നേടിയത്.

ഒരു ഗോളിന് മുന്നിൽ നിന്ന് റിയൽ കാശ്മീരിനെതിരെ രണ്ടാം പകുതിയിൽ ആണ് ബംഗാൾ ഗോൾ നേടിയത്. മത്സരം തുടങ്ങി 33ആം മിനിറ്റിൽ റിയൽ കാശ്മീരിന് വേണ്ടി ക്രിസോ ആദ്യ ഗോൾ നേടി. പിന്നീട് സമനില ഗോൾ നേടാൻ ബംഗാൾ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് 75ആം മിനിറ്റിൽ ജിമിനസ് ആണ് ബംഗാളിനെ രക്ഷിച്ചത്.

Leave a comment